കോവിഡ് വ്യാപനത്തെതുടർന്ന് പ്രവർത്തനം നിലച്ചിരുന്ന ഹാർബറുകൾക്കും ലേല ഹാളിനും താൽക്കാലിക അനുമതി ലഭിച്ചതോടെ കടലിൽ പോയി തിരിച്ചെത്തിയ വള്ളത്തിൽനിന്ന്​ മത്സ്യം ലേലഹാളിലേക്ക് കൊണ്ടുപോകുന്ന തൊഴിലാളികൾ. പോർട്ട് കൊല്ലത്തുനിന്നുള്ള കാഴ്ച.

ഹാർബറുകളിലെ മത്സ്യവ്യാപാരം കർശന പൊലീസ്​ നിരീക്ഷണത്തിൽ

കൊല്ലം: മത്സ്യബന്ധനവും ഹാർബറുകളിലെ മത്സ്യവിപണനവും പൂർണ നിരീക്ഷണത്തിലാക്കി സിറ്റി പൊലീസ്​. കോവിഡ് മാനദണ്ഡം ലംഘിച്ച രണ്ട് യാനങ്ങളും 104 വാഹനങ്ങളും പിടിച്ചെടുത്തു. 46 കടകൾ അടച്ചുപൂട്ടി. 63 പേരെ അറസ്​റ്റ്​ ചെയ്തു. കൊല്ലം, ശക്തികുളങ്ങര, അഴീക്കൽ ഹാർബറുകളിൽ പ്രവേശനം മുതൽ എല്ലാ കാര്യങ്ങളിലും സിറ്റി പൊലീസിെൻറ ശക്തമായ നിയന്ത്രണത്തിലായിരുന്നു. പൊലീസിനെ ഡ്യൂട്ടിയിൽ സഹായിക്കുന്നതിന് അധ്യാപകർ ഉൾപ്പെടെ 90 സർക്കാർ ജീവനക്കാരുണ്ടായിരുന്നു.

സീനിയർ സ്​റ്റുഡൻറ്സ്​ പൊലീസ്​ കേഡറ്റ്, സിവിൽ ഡിഫൻസ്​, ജനമൈത്രി, എൻ.എസ്.എസ് വളണ്ടിയർമാർ എന്നിവരുൾപ്പെട്ടവരാണ് ഹാർബറുകളിൽ തിരക്ക് നിയന്ത്രിച്ചത്. കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്ക് മാത്രമായിരുന്നു ഹാർബറുകളിൽ പ്രവേശനം.

കോവിഡ് മാനദണ്ഡം ലംഘിച്ച് മത്സ്യബന്ധനം നടത്തിയ യാനങ്ങൾക്കെതിരെ രണ്ട് കേസ് രജിസ്​റ്റർ ചെയ്തു. ട്രിപ്ൾ ലോക്​ഡൗൺ മേഖലയിൽ ഏർപ്പെടുത്തിയ അധിക സുരക്ഷ കോർപറേഷൻ പരിധിയിലും ചവറ ഗ്രാമപഞ്ചായത്ത് പരിധിയിലെ പ്രദേശങ്ങളിലും കൂടി വ്യാപിപ്പിച്ചു. ഇവിടങ്ങളിൽ സുരക്ഷ കർശനമാക്കിയതായി സിറ്റി പൊലീസ്​ കമീഷണർ ടി. നാരായണൻ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാസ്​ക്ക് ശരിയായവിധത്തിൽ ധരിക്കാതിരുന്നതിന്​ 612 പേരും സാമൂഹിക അകലം പാലിക്കാത്തതിന്​ 493 പേരും പിഴയൊടുക്കി.

Tags:    
News Summary - The fish trade in the harbors is under strict police surveillance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.