പത്തനാപുരം: ബില്‍ തുക അടക്കാത്തതിനെതുടര്‍ന്ന് വീടിന്റെ വൈദ്യുതി ബന്ധം വിച്ഛേദിക്കാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരെ ആക്രമിച്ച കേസിൽ നാലുപേര്‍ അറസ്റ്റിൽ. പത്തനാപുരം പാതരിക്കല്‍ സ്വദേശികളായ രഞ്ജു ഭവനില്‍ രഞ്ജു (28), രാഹുല്‍ (25), സുഭാഷ് (33), റോബിന് (25) എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തു.
കെ.എസ്.ഇ.ബി പത്തനാപുരം സെക്ഷനിലെ ജീവനക്കാരായ ഗോപകുമാര്‍, ജഹാംഗീര്‍, ജമാല്‍ എന്നിവരെയാണ് സംഘം ആക്രമിച്ചത്. സംഭവം അറിഞ്ഞെത്തിയ അസിസ്റ്റന്റ് എൻജിനീയറെയും സംഘം മർദിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പൊലീസെത്തി നാലംഗ സംഘത്തെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികള്‍ ലഹരിക്ക് അടിമകളാണെന്ന് പത്തനാപുരം എസ്.എച്ച്.ഒ ജയകൃഷ്ണന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.