കുന്നിക്കോട്: ആറ് വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷം പച്ചിലയിലെ പൊതുകിണര്‍ വിളക്കുടി ഗ്രാമപഞ്ചായത്തിന് സ്വന്തമായി. ഏറെ നാളുകളായി പഞ്ചായത്ത് കിണര്‍ സ്വകാര്യവ്യക്തിയുടെ കൈകളിലായിരുന്നു.
വിളക്കുടി ഗ്രാമപഞ്ചായത്തിലെ 19 വാര്‍ഡിലെ പച്ചിലവളവിന് സമീപത്തെ പഞ്ചായത്ത് കിണറിന് ചുറ്റും സ്വകാര്യവ്യക്തി മതില് കെട്ടിയതായി നാട്ടുകാരുടെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പഞ്ചായത്ത് ഇടപെടല്‍ ഉണ്ടായത്. തുടര്‍ന്ന് ഹൈകോടതിയെയും മുന്‍സിപ്പല്‍ കോടതിയെയും സമീപിക്കുകയും കിണര്‍ ഏറ്റെടുക്കാന്‍ പഞ്ചായത്തിന് അനുകൂലമായി വിധി ലഭിക്കുകയും ചെയ്തു.
എന്നാല്‍, രാഷ്ട്രീയ ഇടപെടീലിനെ തുടര്‍ന്ന് കിണര്‍ ഏറ്റെടുക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് പച്ചില തുണ്ടുവിള താഴേതില്‍ സിയാദ് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്കായുള്ള ഓംബുഡ്സ്മാനെ സമീപിച്ചു. കേസ് പരിഗണിച്ച ജസ്റ്റിസ് പി.എസ്. ഗോപിനാഥന് അടിയന്തരമായി കിണര്‍ ഏറ്റെടുത്ത് സംരക്ഷിക്കാന്‍ പഞ്ചായത്ത് സെക്രട്ടറി നിര്‍ദേശം നല്കി.
തുടര്‍ന്ന് വിളക്കുടി പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കരാര്‍ നല്കി കിണര്‍ നവീകരിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വകാര്യവ്യക്തി നല്കിയ ഈ സ്ഥലത്ത് ബ്ലോക്ക് പഞ്ചായത്ത് ആണ് കിണര്‍ നിർമിച്ചത്. 1988 മുതല്‍ കിണര്‍ പ്രദേശവാസികള്‍ ഉപയോഗിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.