പൊലീസ്​ കസ്​റ്റഡിയിലെടുത്ത യുവാവ്​ രക്ഷപ്പെട്ടു

കൊല്ലം: മോഷ്ടാവെന്ന് സംശയിക്കുന്ന യുവാവ് പൊലീസിന്‍റെ കൈപ്പിടിയിൽ നിന്നും ഓടിരക്ഷപ്പെട്ടു. കൊല്ലം ബെൻസിഗർ ആശുപത്രിക്ക് സമീപമുള്ള മഹാഗണപതി ക്ഷേത്രത്തിന്റെ കൗണ്ടറിൽ നിന്നും പണം മോഷ്ടിച്ചെന്ന് സംശയിക്കുന്ന യുവാവാണ് രക്ഷപ്പെട്ടത്.

ഇന്നലെ പുലർച്ചെയാണ് ക്ഷേത്ര കൗണ്ടറിലെ മേശയിൽ നിന്നു 240 രൂപ മോഷ്ടിച്ചത്. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കറുത്ത ടീ ഷർട്ടും ബർമുഡയും ധരിച്ച യുവാവാണ് മോഷണത്തിന് പിന്നിലെന്ന് വ്യക്തമായി. സി.സി ടി.വി ദൃശ്യങ്ങൾ നഗരത്തിലെ പൊലീസുകാർക്കെല്ലാം കൈമാറി.

ഇതിനിടയിൽ ഈസ്റ്റ് പൊലീസ് രാവിലെ പത്ത് മണിയോടെ പ്രസ് ക്ലബ്ബിന് സമീപത്ത് വച്ച് ദൃശ്യങ്ങളിലേതിന് സമാനമായ രൂപസാദൃശ്യമുള്ള യുവാവിനെ കണ്ടു. തടഞ്ഞുനിർത്തി ചോദ്യം ചെയ്യുന്നതിനിടയിൽ റെയിൽവേ ഗോഡൗണിനോട് ചേർന്നുള്ള കുറ്റിക്കാട്ടിലേക്ക് ഓടിരക്ഷപ്പെട്ടു. പൊലീസ് സ്ഥലത്താകെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

Tags:    
News Summary - the man in police custody escaped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.