കൊല്ലം: മകനെ ഓച്ചിറ പൊലീസ് കള്ളക്കേസിൽ കുരുക്കുന്നതായി ആരോപിച്ച് മാതാവ് സമർപ്പിച്ച പരാതി സംസ്ഥാന മനുഷ്യാവകാശ കമീഷൻ തള്ളി. കരുനാഗപ്പള്ളി എ.സി.പി സമർപ്പിച്ച റിപ്പോർട്ട് സ്വീകരിച്ചാണ് കമീഷൻ അംഗം വി.കെ. ബീനാകുമാരിയുടെ ഉത്തരവ്. യുവാവിനെതിരെ നിരവധി കേസുകളുണ്ടെന്നും നടപടി ഒഴിവാക്കാനാണ് പരാതി നൽകിയതെന്നും പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കി. ഇതിനെതിരെ പരാതിക്കാരി സമർപ്പിച്ച അപേക്ഷയിലും കേസുകളിൽ പ്രതിയാണെന്ന കാര്യം പറഞ്ഞിരുന്നു. ഇതോടെയാണ് കേസ് തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.