ഡി.​വൈ.​എ​ഫ്.​െഎ​ നേ​താ​ക്ക​ൾ എ​സ്.​​െഎ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന്

ശാ​സ്താം​കോ​ട്ട: ശാ​സ്താം​കോ​ട്ട എ​സ്.​ഐ അ​നൂ​പി​നെ ഡി.​വൈ.​എ​ഫ്.​ഐ നേ​താ​ക്ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി ആ​ക്ഷേ​പം. പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ കു​ന്ന​ത്തൂ​ർ ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​ണ് എ​സ്.​ഐ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് ആ​ക്ഷേ​പം. ഈ ​സ​മ​യം എ​സ്.​എ​ച്ച്.​ഒ സ്​​റ്റേ​ഷ​നി​ൽ ഉ​ണ്ടാ​യി​രു​െ​ന്ന​ങ്കി​ലും അ​നു​ന​യ​ത്തി​ൽ ഇ​വ​രെ പ​റ​ഞ്ഞു​വി​ടു​ക​യാ​യി​രു​ന്ന​ത്രെ.

വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ ഫോ​ണി​ൽ സം​സാ​രി​ച്ച്​ വാ​ഹ​ന​മോ​ടി​ച്ച യു​വാ​വി​ന്, എ​സ്.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ഴ ചു​മ​ത്തി​യി​രു​ന്നു. പി​ഴ ഈ​ടാ​ക്കു​ന്ന​തി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പി​ന്നീ​ട് ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വ് ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും എ​സ്.​ഐ വ​ഴ​ങ്ങി​യി​ല്ല.

ഇ​താ​ണ് പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ്.​ഐ​യെ വി​ളി​ച്ച നേ​താ​ക്ക​ളോ​ട് മോ​ശ​മാ​യാ​ണ് പെ​രു​മാ​റി​യ​തെ​ന്നും ഇ​ത് ചോ​ദ്യം ചെ​യ്യു​ക മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നു​മാ​ണ് ഡി.​വൈ.​എ​ഫ്.​ഐ​യു​ടെ നി​ല​പാ​ട്.



Tags:    
News Summary - The SI was threatened by DYFI leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.