കൊല്ലം: പുതിയ ദൂരവും വേഗവും ഉയരവും ലക്ഷ്യമിട്ട് കുട്ടികൾ കളത്തിലേക്ക്. ജില്ല സ്കൂൾ കായിക മേള വെള്ളി, ഞായർ, തിങ്കൾ ദിവസങ്ങളിലായി കല്ലുവാതുക്കൽ പഞ്ചായത്ത് സ്കൂൾ ഗ്രൗണ്ട്, ചാത്തന്നൂർ എൻ.എസ്.എസ് എച്ച്. എസ്.എസ് ഗ്രൗണ്ട് എന്നിവിടങ്ങളിലായി നടക്കുമെന്ന് കൊല്ലം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എ.കെ. അജിതകുമാരി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
12 ഉപജില്ലകളിൽനിന്ന് ഒന്നു മുതൽ മൂന്നുവരെ സ്ഥാനങ്ങൾ നേടിയ 2500 കായിക താരങ്ങൾ മാറ്റുരക്കും. വെള്ളിയാഴ്ച രാവിലെ 9.30ന് ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റ് എൻ. ശാന്തിനി അധ്യക്ഷത വഹിക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരം. ജൂനിയർ സീനിയർ വിഭാഗങ്ങളിൽ 19 ഇനങ്ങളും സബ് ജൂനിയർ വിഭാഗത്തിൽ 10 ഇനങ്ങളുമുണ്ടാകും. ആൺകുട്ടികൾക്കായി ആറ് കിലോമീറ്റർ ക്രോസ് കൺട്രിയും പെൺകുട്ടികൾക്കായി നാല് കിലോമീറ്റർ ക്രോസ് കൺട്രിയും നടത്തും.
ഒക്ടോബർ 14 മുതൽ 20 വരെ തൃശൂരിൽ നടക്കുന്ന സംസ്ഥാന കായിക മേളയിൽ ഒന്നു മുതൽ മൂന്നുവരെ സ്ഥാനങ്ങൾ നേടുന്ന ജില്ലയിലെ മത്സരാർഥികൾക്ക് പങ്കെടുക്കാം. സമാപന സമ്മേളനം തിങ്കളാഴ്ച വൈകീട്ട് 4.30ന് ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സമിതി അധ്യക്ഷൻ കെ. ഷാജി ഉദ്ഘാടനം ചെയ്യും. പബ്ലിസിറ്റി കൺവീനർ സി. സാജൻ, ജില്ല സ്പോർട്സ് കോഓഡിനേറ്റർ ആർ. മുഹമ്മദ് റാഫി, കൺവീനർ കെ. സജിലാൽ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.