ശാസ്താംകോട്ട: കോളിളക്കം സൃഷ്ടിച്ച വിസ്മയ കേസിൽ സെപ്റ്റംബർ 10 ന് മുമ്പ് കുറ്റപത്രം സമർപ്പിക്കും. കേസിെൻറ അേന്വഷണവും കുറ്റപത്രം തയാറാക്കലും ഏകദേശം പൂർത്തിയായി. ചില ശാസ്ത്രീയ പരിശോധന ഫലങ്ങളും സാഹചര്യങ്ങളും തമ്മിലുള്ള താരതമ്യപ്പെടുത്തൽ മാത്രമാണ് ശേഷിക്കുന്നത്. അന്തിമ കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പ് ഇടക്കാല റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്ന് അേന്വഷണ ഉദ്യോഗസ്ഥനായ ശാസ്താംകോട്ട ഡിവൈ.എസ്.പി രാജ്കുമാർ പറഞ്ഞു.
കഴിഞ്ഞ ജൂൺ 21നാണ് നിലമേല്‍ കൈതോട് കുളത്തിൻകര മേലേതിൽ പുത്തൻവീട്ടിൽ ത്രിവിക്രമന്‍നായരുടെയും സരിതയുടെയും മകളും പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തിൽ മോട്ടോർ വാഹനവകുപ്പ് എ.എം.വി.ഐ.എസ് കിരണിെൻറ ഭാര്യയുമായ വിസ്മയ (24) അമ്പലത്തുംഭാഗത്തെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍കാണപ്പെട്ടത്. വീടിെൻറ മുകളിലത്തെ നിലയിലെ ശുചിമുറിയില്‍ തൂങ്ങിനിന്ന വിസ്മയയെ ഭർതൃവീട്ടുകാർ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുെന്നങ്കിലും മരണം സംഭവിച്ചിരുന്നു. മരണത്തിൽ ദുരൂഹത ഉയരുകയും തൊട്ടുപിറകെ പീഡനത്തിെൻറ നിരവധി തെളിവുകൾ പുറത്തുവരികയും ചെയ്തു. ഇതോടെ ഭർത്താവ് കിരൺ ഒളിവിൽ പോെയങ്കിലും രാത്രിയോടെ പൊലീസിൽ കീഴടങ്ങി.
തുടർന്ന് നടത്തിയ അേന്വഷണത്തിൽ സ്ത്രീധനത്തിെൻറ പേരിൽ കിരൺ വിസ്മയയെ ക്രൂരമായി പീഡിപ്പിച്ചിരുന്നതായി തെളിഞ്ഞു. സംഭവദിവസവും ഇത് ആവർത്തിച്ചിരുന്നു. ഇതാണ് വിസ്മയയുടെ മരണത്തിന് ഇടയാക്കിയത്. എന്നാൽ, ബന്ധുക്കൾ ആരോപിച്ചതുപോലെ കൊലപാതകമാെണന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല. നിലവിൽ ഗാർഹിക - സ്ത്രീധന പീഡന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കേസിൽ ജാമ്യം നിഷേധിക്കപ്പെട്ട കിരൺ ഇപ്പോഴും ജയിലിലാണ്. സംഭവത്തെതുടർന്ന് ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്്ത കിരണിനെ പിന്നീട് സർവിസിൽനിന്ന് പിരിച്ചുവിട്ടു. ഡി.ഐ.ജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ പ്രത്യേക അേന്വഷണസംഘം രൂപവത്കരിച്ചാണ് കേസിെൻറ അന്വേഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.