കൊട്ടിയം: വാട്ടർ അതോറിറ്റി അധികൃതരുടെ കെടുകാര്യസ്ഥതയിൽ കുടിവെള്ളം മുട്ടി. ആദിച്ചനല്ലൂർ പഞ്ചായത്തിലെ പതിനാലാം വാർഡായ കൊട്ടിയം ഒറ്റപ്ലാമൂട്, പോളി, കൊട്ടുമ്പുറം, ചൂരൽപൊയ്ക ഭാഗങ്ങളിലുള്ളവർക്കാണ് ഓണക്കാലത്ത് കുടിവെള്ളം കിട്ടാതായത്.
കൊട്ടിയം-ഒറ്റപ്ലാമൂട് റോഡിൽ ബി.എം.ഐ.റ്റി.സിക്ക് മുന്നിൽ ജപ്പാൻ കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയതാണ് പ്രശ്നമായത്. ഒരാഴ്ച മുമ്പാണ് ഇവിടെ പൈപ്പ് പൊട്ടിയത്. ഏതാനും ദിവസം മുമ്പ് പൊതുമരാമത്ത് വകുപ്പ് എക്സ്കവേറ്റർ ഉപയോഗിച്ച് റോഡിന്റെ വശങ്ങൾ വൃത്തിയാക്കിയിരുന്നു. അപ്പോഴാണ് പൈപ്പ് പൊട്ടിയതെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നത്. പഞ്ചായത്തംഗമടക്കം കൊട്ടിയത്തെ വാട്ടർ അതോറിറ്റി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും പരിഹാര നടപടികൾ ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.