കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ യുവാവും അപമര്യാദയായി പെരുമാറിയ ആളും അറസ്റ്റിൽ. വർക്കല ഇടവ അംബേദ്കർ കോളനിയിൽ മങ്ങാട് ചരുവിള വീട്ടിൽ പി. പ്രവീൺ (20), അയണിവേലിക്കുളങ്ങര തെക്ക് എസ്.വി.എം മാർക്കറ്റ് മംഗലശ്ശേരി കിഴക്കുംതല കെ. അനിയൻകുഞ്ഞ് (39) എന്നിവരാണ് പിടിയിലായത്. പെൺകുട്ടിയുമായി പരിചയത്തിലായ വർക്കല സ്വദേശി വിവാഹം കഴിക്കമെന്ന് വിശ്വസിപ്പിച്ച് കടത്തിക്കൊണ്ട് പോകുകയായിരുന്നു. മാതാവ് നൽകിയ പരാതിയിൽ പെൺകുട്ടിയെയും യുവാവിയെയും കടയ്ക്കലിൽനിന്ന് പൊലീസ് പിടികൂടി.
കോടതിയിൽ ഹാജരാക്കിയ പെൺകുട്ടി മജിസ്േട്രറ്റിന് മുന്നിലാണ് അനിയൻകുഞ്ഞ് എന്നയാൾ അപമര്യാദയായി പെരുമാറിയതായി മൊഴി നൽകിയത്. ഇയാളെ വടക്കുംതലനിന്ന് പൊലീസ് പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി എ.സി.പി ഷൈനു തോമസിെൻറ നേതൃത്വത്തിൽ ചവറ ഇൻസ്പെക്ടർ എ. നിസാമുദ്ദീൻ, എസ്.ഐമാരായ സുകേശ്, നൗഫൽ, മദനൻ, എ.എസ്.ഐ ഗോപാലകൃഷ്ണൻ, എസ്.സി.പി.ഒ ബിന്ദു, സി.പി.ഒമാരായ റോയിസേനൻ, സബിതബീഗം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.