കൊല്ലം: മയ്യനാട്ട് 42 ലഹരി ഗുളികയുമായി യുവാവ് പിടിയിൽ. മയ്യനാട് വലിയവിള സൂനാമി ഫ്ലാറ്റ് സമുച്ചയത്തില്‍ ബ്ലോക്ക് നമ്പര്‍ 16ല്‍ എ/1 ഫ്ലാറ്റില്‍ ശരത്തി(24)നെയാണ് എക്സൈസ് സംഘം പിടികൂടിയത്.
കഴിഞ്ഞദിവസം മയ്യനാട് സൂനാമി ഫ്ലാറ്റില്‍ നടത്തിയ പരിശോധനയിലാണ് ശരത്ത് പിടിയിലായത്. തീരദേശം കേന്ദ്രീകരിച്ചാണ് ഇയാള്‍ ലഹരിമരുന്നുകള്‍ വില്പന നടത്തിയിരുന്നത്. കൊല്ലം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.എ. ശങ്കര്‍, പ്രിവന്റീവ് ഓഫിസര്‍ എസ്. രതീഷ്കുമാര്‍, ഗ്രേഡ് പ്രിവന്റിവ് ഓഫിസര്‍ ടി. ജയകുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍ നന്ദകുമാര്‍, എക്സൈസ് റേഞ്ചിലെ വനിത സിവില്‍ എക്സൈസ് ഓഫിസര്‍ നിഷ മോള്, എക്സൈസ് ഡ്രൈവര്‍ ശിവപ്രകാശ് എന്നിവരടങ്ങിയ സംഘമാണ് ശരത്തിനെ പിടികൂടിയത്.
കൊച്ചി: പാലാരിവട്ടം ശാന്തിപുരം റോഡിലെ ഹോട്ടലിൽനിന്ന് എം.ഡി.എം.എ കൈവശം വെച്ചതിന് മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ടാണ് കാസർകോട് പിലച്ചിക്കര കരംകുണ്ട് സ്വദേശി വട്ടംതടത്തിൽ വീട്ടിൽ ഫെബിൻ (24), വൈപ്പിൻ കുഴിപ്പിള്ളി അയ്യമ്പിള്ളി സ്വദേശി പനക്കൽ വീട്ടിൽ അക്ഷയ് (23) കൊല്ലം ഇരവിപുരം കാക്കത്തോപ്പ് സ്വദേശി മനു നിവാസിൽ ടോണി വർഗീസ് (30) എന്നിവർ മയക്കുമരുന്നുമായി പിടിയിലായത്. കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി കമീഷണർ വി.യു. കുര്യാക്കോസിന്റെ നിർദേശാനുസരണം നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്.
ശാസ്താംകോട്ട: ഐസ്ക്രീം കമ്പനി ജീവനക്കാരനായ യുവാവിനെ ക്രൂരമായി മർദിച്ച നാലംഗ സംഘത്തിൽപെട്ടയാൾ അറസ്റ്റിൽ. മൈനാഗപ്പള്ളി മണ്ണൂർക്കാവ് സ്വദേശി ശ്രീലാൽ ആണ് ശാസ്താംകോട്ട പൊലീസിന്റെ പിടിയിലായത്. മൈനാഗപ്പള്ളി ചിത്തിര വിലാസം സ്കൂളിന് സമീപം മേയ് 19 നാണ് സംഭവം. ശാസ്താംകോട്ട സബ് ഇൻസ്പെക്ടർ അനീഷ്, എ.എസ്.ഐമാരായ രാജേഷ്, വിനയൻ, സി.പി.ഒ ഷൺമുഖദാസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ശാസ്താംകോട്ട: വീട്ടുമുറ്റത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിന് വീട്ടുടമസ്ഥനെ ആക്രമിച്ച സംഘത്തിൽപെട്ടയാളെ ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തു. മാനാമ്പുഴ നിർമല ഭവനിൽ കിരൺ (26) ആണ് അറസ്റ്റിലായത്. ഏപ്രിൽ 23നാണ് കേസിനാസ്പദമായ സംഭവം. കുന്നത്തൂർ സ്വദേശി നടരാജൻ പിള്ളയാണ് ആക്രമിക്കപ്പെട്ടത്. ശാസ്താംകോട്ട എസ്.ഐ അനീഷ് എ.എസ്.ഐ മാരായ ബിജു, എ. ഹരിലാൽ, എന്നിവരാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.