ഏറ്റുമാനൂർ: നഗരസഭ 35 വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് വിജയം. ബി.ജെ.പി സ്ഥാനാർഥി സുരേഷ് ആർ.നായരാണ് വിജയിച്ചത്. 83 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ബി.ജെ.പി വിജയം ആവർത്തിച്ചത്. വാർഡിനെ പ്രതിനിധീകരിച്ച ബി.ജെ.പി പ്രതിനിധി വിഷ്ണു മോഹൻ വിദേശത്തേക്കുപോകാൻ രാജിവെച്ചതോടെയാണ് ഏറ്റുമാനൂരിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. സുരേഷ് ആർ.നായർ 307 വോട്ട് നേടി. എൽ.ഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി കെ. മഹാദേവൻ 224 വോട്ടും യു.ഡി.എഫ് സ്ഥാനാർഥി എൻ.എസ്. സുനിൽകുമാർ 151ഉം വോട്ട് നേടി. നഗരസഭ ഭരണംപിടിക്കാൻ എൽ.ഡി.എഫും അട്ടിമറി വിജയത്തിനായി യു.ഡി.എഫും വാർഡ് നിലനിർത്താൻ എൻ.ഡി.എയും കരുത്തരായ സ്ഥാനാർഥികളെ രംഗത്തിറക്കിയതോടെ ശക്തമായ മത്സരമാണ് നടന്നത്. കഴിഞ്ഞതവണ 347 വോട്ടായിരുന്നു ബി.ജെ.പി നേടിയത്. ഇത്തവണ ഇത് കുറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 125 വോട്ട് നേടിയ എൽ.ഡി.എഫ് ഇക്കുറി വോട്ട് വിഹിതം 224ലേക്ക് ഉയർത്തി. കഴിഞ്ഞതവണ 92വോട്ടിൽ തൃപ്തിപ്പെട്ട യു.ഡി.എഫ് 151വോട്ട് നേടി നില മെച്ചപ്പെടുത്തി. 35 അംഗ ഭരണസമിതിയിൽ രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെ യു.ഡി.എഫ് ആണ് നഗരസഭ ഭരണം നടത്തുന്നത്. യു.ഡി.എഫ്- 15, എൽ.ഡി എഫ്- 13, ബി.ജെ.പി- 7 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. പടം KTL SURESH R NAIR
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.