വയോമധുരം പദ്ധതി: ഗ്ലൂക്കോമീറ്റർ വിതരണം നടത്തി

കോട്ടയം: സാമൂഹികനീതി വകുപ്പിന്‍റെ വയോമധുരം പദ്ധതിയിൽ വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ 78 വയോജനങ്ങൾക്ക് ഗ്ലൂക്കോമീറ്റർ നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. കെ.കെ. രഞ്ജിത് വിതരണോദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ സുഷമ സന്തോഷ്‌ അധ്യക്ഷതവഹിച്ചു. ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. എൽഡർലൈൻ ഫീൽഡ് റെസ്പോൺസ് ഓഫിസർ അഭിഷേക് ആർ.എസ്, ടെക്നിക്കൽ അസി. സ്റ്റെഫി മരിയ ജോസ് എന്നിവർ ക്ലാസ് നയിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി കെ. അജിത്, കൗൺസിലർ ജോസഫ് എം.പി എന്നിവർ സംസാരിച്ചു. പടം: KTL Gluco സാമൂഹികനീതി വകുപ്പിന്‍റെ വയോമധുരം പദ്ധതിയിൽ വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ 78 വയോജനങ്ങൾക്കുള്ള ഗ്ലൂക്കോമീറ്റർ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. കെ.കെ. രഞ്ജിത് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.