വെള്ളൂർ: മുഖ്യമന്ത്രിയുടെ വെള്ളൂർ സന്ദർശനത്തിൽ പ്രതീക്ഷയർപ്പിച്ച് പുതിയ സ്കൂൾ കെട്ടിടത്തിനായി കേന്ദ്രീയ വിദ്യാലയം വിദ്യാർഥികളും രക്ഷിതാക്കളും കാത്തിരിക്കുന്നു. ഇതു സംബന്ധിച്ച് എന്തെങ്കിലും പ്രഖ്യാപനം മുഖ്യമന്ത്രി നടത്തുമെന്നാണ് പ്രതീക്ഷ. 2015ൽ പ്രവർത്തനം ആരംഭിച്ച കേന്ദ്രീയ വിദ്യാലയം കെ.പി.പി.എല്ലിന്‍റെ താൽക്കാലിക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഒന്നുമുതൽ 10വരെ ക്ലാസുകളിലായി 520 കുട്ടികളുണ്ട്. സ്ഥിരം കെട്ടിടത്തിനായി സർക്കാർ 2015ൽ ആപ്പാഞ്ചിറയിൽ അനുവദിച്ച എട്ട് ഏക്കർ സ്ഥലം പരിസ്ഥിതി അനുമതിയിൽ കുരുങ്ങിക്കിടക്കുന്നതിനാൽ കെട്ടിട നിർമാണം അനിശ്ചിതത്വത്തിലാണ്. സ്കൂൾ കെട്ടിടത്തിനായി 33 കോടി 2016ൽ കേന്ദ്രസർക്കാർ അനുവദിച്ചിരുന്നു. സ്ഥലം ഒരുക്കാൻ കേരള സർക്കാർ 3.3 കോടിയും അനുവദിച്ചിട്ടുണ്ട്. ഈ തുകകളെല്ലാം പാഴായിപ്പോകുന്ന അവസ്ഥയുമുണ്ട്. സ്ഥലപരിമിതിമൂലം വീർപ്പുമുട്ടുന്ന കേന്ദ്രീയ വിദ്യാലയത്തിന് കെ.പി.പി.എൽ വക സ്ഥലം അനുവദിച്ചുകിട്ടിയാൽ എല്ലാ പ്രതിസന്ധികളും മറികടക്കാൻ ആകും. കേന്ദ്രീയ വിദ്യാലയം കടുത്തുരുത്തിയുടെ സ്പോൺസറിങ് ഏജൻസി കേരള സർക്കാർ ആയതിനാലും ന്യൂസ് പ്രിന്‍റ് ഫാക്ടറി കേരള സർക്കാർ ഏറ്റെടുത്തതുകൊണ്ടും കെ.പി.പി.എൽ സ്ഥലം കേന്ദ്രീയ വിദ്യാലയത്തിന്‍റെ സ്ഥിരമായി കെട്ടിടത്തിന് അനുവദിക്കണമെന്ന് പി.ടി.എ ഭാരവാഹികൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. സ്വാഗതസംഘ രൂപവത്കരണ യോഗം തലയോലപ്പറമ്പ്: സി.പി.ഐ തലയോലപ്പറമ്പ് മണ്ഡലം സമ്മേളനം ജൂലൈ എട്ടുമുതല്‍ 10 വരെ തലയോലപ്പറമ്പില്‍ നടക്കും. പതാക-ബാനര്‍-കൊടിമര ജാഥകള്‍, സാംസ്‌കാരിക സമ്മേളനം, പ്രതിനിധി സമ്മേളനം, സെമിനാര്‍, അനുസ്മരണ സമ്മേളനം, കലാപരിപാടികള്‍ എന്നീ പരിപാടികളാണ് സമ്മേളനത്തിലുള്ളത്. സമ്മേളന നടത്തിപ്പിനായി സ്വാഗതസംഘം രൂപവത്കരിച്ചു. യോഗം സി.പി.ഐ ജില്ല അസി. സെക്രട്ടറി ആര്‍. സുശീലന്‍ ഉദ്ഘാടനം ചെയ്തു. ജോണ്‍ വി.ജോസഫ്, കെ.ഡി വിശ്വനാഥന്‍, പി.എസ്. പുഷ്പമണി, കെ.എസ്. രത്‌നാകരന്‍, ആര്‍. ബിജു എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികൾ: കെ.എസ്. രത്‌നാകരന്‍ (പ്രസി), കെ വേണുഗോപാല്‍, പി.എസ് പുഷ്പമണി, ടി.എന്‍. സുരേന്ദ്രന്‍, വി.എന്‍. രമേശന്‍, ഗിരിജ പുഷ്‌കരന്‍ (വൈസ് പ്രസി) അനി ചെള്ളാങ്കല്‍ (ജന. സെക്ര), ബി.രാജേന്ദ്രന്‍, പി.ആര്‍. ശരത്കുമാര്‍, അഡ്വ. കെ.ആര്‍. പ്രവീണ്‍, പി.എസ്. അര്‍ജുന്‍, മാത്യൂസ് ദേവസ്യ, ആകാശ് പ്രകാശ് (സെക്ര), പി.കെ. രാധാകൃഷ്ണന്‍ (ട്രഷ). പടം: KTL CPI സി.പി.ഐ തലയോലപ്പറമ്പ് മണ്ഡലം സമ്മേളനത്തിന്‍റെ സ്വാഗതസംഘ രൂപവത്കരണയോഗം ജില്ല അസി. സെക്രട്ടറി ആര്‍. സുശീലന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.