കോണത്താറ്റ് പാലം: ​താൽക്കാലിക റോഡ് നിർമാണം തുടങ്ങി

കോട്ടയം: കോട്ടയം-കുമരകം റൂട്ടിലെ കോണത്താറ്റ് പാലത്തിന്‍റെ പുനർനിർമാണത്തിന്​ മുന്നോടിയായുള്ള താൽക്കാലിക റോഡ് നിർമാണം ആരംഭിച്ചു. റോഡ്​ നിർമിക്കുന്ന ഭാഗത്തെ തോട്ടിൽ ഏഴുമീറ്റർ നീളമുള്ള തെങ്ങുകൾ താ​ഴ്ത്തുന്ന ജോലികളാണ്​ നടക്കുന്നത്​. ഇവിടെ വെള്ളം കടക്കാതിരിക്കാൻ രണ്ടുവശങ്ങളിലും ബണ്ടും നിർമിച്ചിട്ടുണ്ട്​. വെള്ളം വറ്റിച്ചശേഷമാണ്​ റോഡ്​ നിർമാണത്തിന്​ തുടക്കമായത്​. തെങ്ങുകൾ നാട്ടിയശേഷം ഇതിനുമുകളിൽ കരിങ്കല്ലുകൾ പാകും. ഇതിനുമുകളിൽ മെറ്റൽനിരത്തി അടിത്തറ ബലപ്പെടുത്തും. തുടർന്ന്​ കോൺക്രീറ്റ്​ ​പൈപ്പുകൾ സ്ഥാപിക്കും. ജലമൊഴുക്ക്​​ തടസ്സപ്പെടാതിരിക്കാനാണ്​ കോൺക്രീറ്റ്​ പൈപ്പുകൾ സ്ഥാപിക്കുന്നത്​. ഇതിനുമുകളിൽ പാറ വെയിസ്റ്റും മെറ്റലും നിരത്തുന്നതോടെ റോഡ്​ നിർമാണം പൂർത്തിയാകും. ഇതോടെ ഇരുവശങ്ങളിലെയും മുട്ടുകൾ പൊളിച്ചുനീക്കും. പാലത്തിന്‍റെ തെക്കുവശത്താണ് താൽക്കാലിക പാലം പണിയുന്നത്. നാല് മീറ്ററാകും റോഡ്. ചെറുവാഹനങ്ങൾ മാത്രമേ കടത്തിവിടൂ. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 7.94 കോടി ചെലവഴിച്ച് റോഡ് ഫണ്ട് ബോർഡിന്‍റെ മേൽനോട്ടത്തിലാണ്​ പാലം നിർമാണം. ആറുമാസം കൊണ്ട് പാലം പൂർത്തിയാക്കുകയാണ് ലക്ഷ്യം. പെരുമാലിൽ ഗ്രാനൈറ്റ് ആൻഡ്​കൺസ്ട്രക്​ഷനും പാലത്തറ കൺസ്ട്രക്​ഷനും സംയുക്തമായാണ് കരാർ എടുത്തത്. 26.20 മീറ്റർ നീളവും 9.5 മീറ്റർ വീതിയിലുമാകും പാലം. 1.5 മീറ്റർ വീതിയിൽ ഇരുവശത്തും നടപ്പാതയുമുണ്ടാകും. അപ്രോച്ച് റോഡിന്​ 13 മീറ്റർ വീതിയുണ്ടാകും. ഇടുങ്ങിയ പാലത്തിന്‍റെ വീതി വർധിപ്പിക്കാനാണ്​​ പുതുക്കിപ്പണിയുന്നത്​. അതിനിടെ, പാലത്തിന്‍റെ പേരുമാറ്റത്തെ ചൊല്ലി വിവാദവും ഉയർന്നിരുന്നു. പുനർനിർമാണ ഉദ്ഘാടന ഫലകത്തിൽ കാരിക്കത്തറ പാലമെന്ന് എഴുതിയതാണ് പരാതിക്ക് ഇടയാക്കിയത്. കോണത്താറ്റ് കുടുംബാംഗമായ റോയി ഫിലിപ് കോണത്താറ്റ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. പതിറ്റാണ്ടുകൾക്ക് മുമ്പ്​ കോണത്താറ്റ് തോമസ് സൗജന്യമായി വിട്ടുനൽകിയ വസ്തുവിലാണ് ഇപ്പോഴത്തെ പാലം സ്ഥിതിചെയ്യുന്നതെന്ന് കുടുംബക്കാർ പറയുന്നു. അതിനാൽ പാലത്തിന് കോണത്താറ്റ് പാലം എന്ന പേര് നിലനിർത്തണമെന്നാണ് ഇവരുടെ ആവശ്യം പടം DP നേതൃപരിശീലന പരിപാടി കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വിസ് സൊസൈറ്റി നേതൃത്വത്തില്‍ സ്വാശ്രയ സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി നേതൃപരിശീലന പരിപാടി സംഘടിപ്പിച്ചു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്​ഘാടനം ചെയ്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ബിജു വലിയമല അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സൻ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സൻ ലൗലി ജോര്‍ജ്, കോട്ടയം നവജീവന്‍ ട്രസ്റ്റ് സാരഥി പി.യു. തോമസ് എന്നിവര്‍ സംസാരിച്ചു. നവജീവന്‍ ട്രസ്റ്റ് സാരഥി പി.യു. തോമസ് സ്വാശ്രയ സന്നദ്ധ പ്രവര്‍ത്തകരുമായി സംവദിച്ചു. പടം KTL KSSS കോട്ടയം സോഷ്യല്‍ സര്‍വിസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്വാശ്രയ സന്നദ്ധ നേതൃപരിശീലന പരിപാടിയുടെ ഉദ്ഘാടനം മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.