വാഗമണ്ണിലെ കേസ്​: ഹാജരാകാൻ ​നടൻ ജോജു സാവകാശം തേടി

ചെറുതോണി: വാഗമണ്ണിൽ നടന്ന ഓഫ്റോഡ് റെയ്​സിൽ പങ്കെടുത്ത് അപകടകരമായ രീതിയിൽ വാഹനമോടിച്ചെന്ന പരാതിയിൽ ചലച്ചിത്ര നടൻ ജോജു ജോർജ്​ ഇടുക്കി ആർ.ടി.ഒ മുമ്പാകെ ഹാജരാകാൻ സാവകാശം തേടി. ഹാജരാകാൻ ആവശ്യപ്പെട്ട്​ നൽകിയ നോട്ടീസിന്‍റെ കാലാവധി കഴിയുന്ന സാഹചര്യത്തിലാണ്​ സിനിമ ചിത്രീകരണത്തിന്‍റെ തിരക്കുകൾ ഉള്ളതിനാൽ അടുത്തയാഴ്ച ഹാജരാകാമെന്ന്​ ആർ.ടി.ഒയെ ജോജു അറിയിച്ചത്​. ഓഫ് റോഡ് മത്സരത്തിനിടെ തുടർച്ചയായി അപകടമുണ്ടാകുന്നതിനാൽ ഇത്തരം വിനോദങ്ങൾക്ക് ഇടുക്കി ജില്ലയിൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഇത്​ ലംഘിച്ചതിനാണ് ജോജുവിന്​ നോട്ടീസ് നൽകിയത്. കെ.എസ്​.യു ജില്ല പ്രസിഡന്‍റ്​ ടോണി തോമസ്​ നൽകിയ പരാതിയിലാണ്​ നടപടി. വാഹനത്തിന്‍റെ രേഖകളുമായി ഇടുക്കി ആർ.ടി.ഒയുടെ മുന്നിൽ ഹാജരാകണമെന്നാണ്​ നിർദേശം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.