പെട്രോൾ ബോംബ്​ ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

Idd adi 2 murder ചിത്രം - സുധീഷ് അടിമാലി: ഇരുസംഘം ചേരിതിരിഞ്ഞുനടന്ന ഏറ്റുമുട്ടലിൽ പെട്രോൾ ബോംബ് ആക്രമണത്തിനിടെ ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. അടിമാലി ചാറ്റുപാറ ചുണ്ടേക്കാട്ടിൽ പരേതനായ സുരേഷിന്റെ മകൻ സുധീഷാണ്​ (കുഞ്ഞിക്കണ്ണൻ -23) മരിച്ചത്. വ്യാഴാഴ്ച പുലർച്ച ഒ​ന്നോടെയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച അടിമാലി പാറ്റൊസ് പടിയിൽ ഇരുസംഘം തമ്മിലുണ്ടായ സംഘട്ടനത്തിനിടെ രാത്രി പത്തോടെയാണ് പെട്രോൾ ബോംബ് ആക്രമണം നടന്നത്. അടിമാലി കാംകോ ജങ്​ഷനിൽ ഉണ്ടായ സംഘട്ടനത്തിന്‍റെ തുടർച്ചയായിരുന്നു ഈ സംഭവം. സംഭവത്തിൽ അടിമാലി പൊലീസ് അറസ്റ്റ് ചെയ്ത കൂമ്പൻപാറ പൈനാമ്പില്ലിൽ ഷിഹാസ്, ഇരുനൂറേക്കർ കുന്നുംപുറത്ത് ജസ്റ്റിൻ, മച്ചിപ്ലാവ് സ്കൂൾപടി നെല്ലിക്കുഴിയിൽ മുരുകൻ എന്നിവർ റിമാൻഡിലാണ്. സുധീഷിന്‍റെ മാതാവ്​ ആനീസ്. സഹോദരൻ: സുനീഷ്. -----

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.