വൈദ്യുതി നിലയങ്ങൾ സന്ദർശിക്കാൻ അവസരം

മൂലമറ്റം: കോവിഡ് മൂലം സന്ദർശനാനുമതി നിർത്തിവെച്ചിരുന്ന വൈദ്യുതി നിലയങ്ങൾ പൊതുജനങ്ങൾക്കായി തുറക്കുന്നു. മൂലമറ്റം, ശബരിഗിരി, മലമ്പുഴ എന്നിവ ഒഴികെ കെ.എസ്.ഇ.ബിയുടെ കീഴിലുള്ള പവർ ഹൗസുകളിലാണ് മുൻകൂട്ടിയുള്ള അനുവാദത്തോടെ സന്ദർശനം അനുവദിക്കുക. പൊതുജനങ്ങൾക്ക് 250 രൂപ നിരക്കിലും വിദ്യാർഥികൾക്കും ഒപ്പമുള്ള അധ്യാപകർക്കും 50 രൂപ നിരക്കിലുമായിരിക്കും പ്രവേശനം. കെ.എസ്.ഇ.ബി ജീവനക്കാർക്കും കെ.എസ്.ഇ.ബി യിൽനിന്ന് വിരമിച്ചവർക്കും പ്രവേശനം സൗജന്യമാണ്. അതത് ജനറേഷൻ സർക്കിളിലെ ഡെപ്യൂട്ടി ചീഫ് എൻജിനീയറാണ് ഇതിന് അനുവാദം നൽകേണ്ടത്. അപേക്ഷാ ഫീസ് ഓൺലൈനായോ സെക്​ഷൻ ഓഫിസുകളിലെ കാഷ് കൗണ്ടറിലോ അടക്കാം. സന്ദർശിക്കാനുദ്ദേശിക്കുന്നതിന്‍റെ രണ്ട്​ ദിവസം മുമ്പ്​ മുൻകൂട്ടി അനുമതി വാങ്ങണം. രാവിലെ എട്ട്​ മുതൽ വൈകീട്ട് അഞ്ചുവരെയാണ് സന്ദർശന സമയം. ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും സന്ദർശനാനുമതിയില്ല. ഒരേസമയം 10 പേർക്ക് മാത്രമാണ് പ്രവേശനം. ഒരു ദിവസം പരമാവധി 50 പേരെ അനുവദിക്കും. ഇ-മെയിൽ വഴിയും അനുമതി തേടാം. അനുമതി ലഭിക്കുന്നവർ ഓൺലൈനായോ അടുത്ത സെക്​ഷൻ ഓഫിസിലോ പണം അടച്ചാൽ മതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.