ഉദ്യോഗസ്ഥരെ ആദരിച്ചു

കാഞ്ഞിരപ്പള്ളി: ബൈപാസി‍‍ൻെറ സ്ഥലമെടുപ്പിന് നേതൃത്വം നൽകിയ ഭൂമി ഏറ്റെടുക്കൽ (ലാൻഡ്​ ​അക്വുസിഷൻ) ഉദ്യോഗസ്ഥരെ ഗവ. ചീഫ് വിപ്പ്​ ഡോ. എൻ. ജയരാജ് ആദരിച്ചു. കലക്ടർ ഡോ. പി.കെ. ജയശ്രീ ചേംബറിൽ നടന്ന യോഗത്തിൽ കേക്കുമുറിച്ച് മധുരം വിതരണം ചെയ്തു. ലാൻഡ്​ അക്വുസിഷൻ തഹസിൽദാർ നിജു കുര്യൻ, വാല്വേഷൻ അസി. രാജേഷ് ജി.നായർ, റവന്യൂ ഇൻസ്​പെക്ടർ ടി.എൻ. വിനോദ്, സർവേയർ ഷൈജു കെ.ഹസൻ, സീനിയർ ക്ലർക്ക് ബിജു ജോസഫ് എന്നിവരെയാണ്​ ആദരിച്ചത്. എ.ഡി.എം ജിനു പുന്നൂസ്, ലാൻഡ്​അക്വുസിഷൻ ഡെപ്യൂട്ടി കലക്ടർ മുഹമ്മദ് ഷാഫി, ജൂനിയർ സൂപ്രണ്ട് രാജേഷ് ജോസഫ്, മിഥുൻ, വിജയൻ, സുമേഷ് ആൻഡ്രൂസ്, പ്രശാന്ത് തുടങ്ങിയവർ പ​ങ്കെടുത്തു. KTL aadhariakal കാഞ്ഞിരപ്പള്ളി ബൈപാസി‍‍ൻെറ സ്ഥലമെടുപ്പിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരെ ചീഫ് വിപ്പ് എൻ. ജയരാജ് ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.