സജീവ് വധം: പ്രതിക്ക്​ ജീവപര്യന്തം തടവ്​ വിധിച്ചു

പാലാ: ചേറ്റുകുളം വെള്ളാമ്പാട്ട് സജീവ് കുമാറിനെ (40) കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും. പ്രതി മോനിപ്പള്ളി പൊട്ടനാനിയിൽ ധനുപിനെയാണ്​(33) ശിക്ഷിച്ചത്​. പാലാ അഡീഷനൽ സെഷൻസ് ജഡ്ജ് ടി.കെ. സുരേഷാണ്​ വിധി പറഞ്ഞത്​. 2019 മേയ് 17നാണ് കേസിനാസ്പദമായ സംഭവം. ഇരട്ടപ്പേര് വിളിച്ച്​ കളിയാക്കിയതിന്‍റെ വിരോധത്തിൽ അന്നേദിവസം വാക്കുതർക്കം ഉണ്ടാവുകയും കുത്തുകയുമായിരുന്നു. രാത്രി ഒമ്പതിന് പ്രദേശത്തെ ക്ലബ് പ്രവർത്തിക്കുന്ന മുറിയിലായിരുന്നു സംഭവം. പ്രാണരക്ഷാർഥം ഓടിയ സജീവ്കുമാറിനെ ധനുപ്​ പിന്തുടർന്നു. പിന്നീട് സജീവ്​കുമാർ വെള്ളമില്ലാത്ത തോട്ടിൽ മരിച്ചുകിടക്കുന്നതാണ് നാട്ടുകാർ കാണുന്നത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വി.ജി. വേണുഗോപാൽ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.