കോട്ടയം: വർഗീയതക്ക് വിത്തുവിതച്ച സർക്കാറിനേറ്റ ആഘാതമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. കെ-റെയിലിന്റെ മഞ്ഞക്കുറ്റിക്ക് ജനം മറുപടി നൽകി. യു.ഡി.എഫ് തരംഗമാണ് തൃക്കാക്കരയിൽ ഉണ്ടായത്. വി.ഡി. സതീശൻ മുന്നിൽനിന്നു നയിച്ച പോരാട്ടത്തിന്റെ ഫലം. കത്തിക്കൊണ്ടിരിക്കുന്ന പുരയിലേക്കാണ് കെ.വി. തോമസ് പോയത്. ഇപ്പോൾ അദ്ദേഹവും കത്തുകയാണ് എന്നും തിരുവഞ്ചൂർ അഭിപ്രായപ്പെട്ടു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം പിണറായി സർക്കാറിനെതിരായ ശക്തമായ ജനവിധിയാണെന്ന് മുൻ മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. തുടർഭരണം ലഭിച്ചതോടെ തനിക്ക് എന്തും ചെയ്യാനുള്ള അധികാരമാണ് ജനങ്ങൾ നൽകിയതെന്ന് മുഖ്യമന്ത്രി തെറ്റിദ്ധരിച്ചു. സിൽവർ ലൈൻ പദ്ധതിക്കെതിരെ കേരളമാകെ നിലപാട് എടുത്തിട്ടും എന്തു വിലകൊടുത്തും പദ്ധതി നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് അഹങ്കാരമായിരുന്നു. ഇനിയെങ്കിലും സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്നും കെ.സി. ജോസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.