ഹിന്ദു ഐക്യവേദി ജനകീയ കുറ്റപത്രം തയാറാക്കും -ഇ.എസ്. ബിജു

കോട്ടയം: സർക്കാറിന്‍റെ ഹിന്ദുവിരുദ്ധ നിലപാടുകളും ന്യൂനപക്ഷ പ്രീണനനയങ്ങളും തുറന്നുകാട്ടി ജനകീയ കുറ്റപത്രം തയാറാക്കുമെന്ന് ഹിന്ദു ഐക്യവേദി വക്താവ് ഇ.എസ്. ബിജു വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജൂലൈ 13ന് സെക്രട്ടേറിയറ്റിന് മുന്നിലും കലക്​ടറേറ്റുകൾക്ക് മുന്നിലും ധർണ സംഘടിപ്പിക്കും. ആഗസ്റ്റ് രണ്ടുമുതൽ ഒമ്പതുവരെ 'മതഭീകരതക്കെതിരെ ജനജാഗ്രത' സന്ദേശമുയർത്തി താലൂക്കുതലങ്ങളിൽ ജനജാഗ്രത സമ്മേളനങ്ങൾ സംഘടിപ്പിക്കും. ജില്ലകളിൽ 'കേരളത്തിലും താലിബാനിസമോ' വിഷയത്തിൽ സെമിനാറുകളും നടത്തും. ക്ഷേത്ര വിമോചന പ്രക്ഷോഭത്തിന്‍റെ ഭാഗമായി ജൂലൈ, ആഗസ്റ്റ്​ മാസത്തിൽ ക്ഷേത്രങ്ങളിൽ ഭക്തജന സദസ്സ് വിളിച്ച്​ പ്രതിരോധ സമിതികൾ രൂപവത്​കരിക്കുമെന്നും വിജയദശമിദിനത്തിൽ ഹിന്ദുഭവനങ്ങളിൽ ശക്തിപൂജ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദുമോഹൻ, വൈസ് പ്രസിഡന്‍റ്​ പി.എസ്. പ്രസാദ്, ജില്ല വർക്കിങ്​ പ്രസിഡന്‍റ്​ സത്യശീലൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.