ആർച്ച്‌ബിഷപ് മാർ കുര്യാക്കോസ് കുന്നശ്ശേരി അവാർഡ് ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്

കോട്ടയം: പൊതുജന സേവനമികവിനുള്ള ആർച്ച്‌ബിഷപ് മാർ കുര്യാക്കോസ് കുന്നശ്ശേരി അവാർഡ്​ ഹൃദയശസ്ത്രക്രിയ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്​. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ആർച്ച്‌ബിഷപ് കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷനാണ്​ അവാർഡ്​ ഏർപ്പെടുത്തിയിരിക്കുന്നത്​. ജൂൺ 11ന്​ വൈകീട്ട്​ മൂന്നിന്​ ദർശന ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവാർഡ് സമ്മാനിക്കും. ഫൗണ്ടേഷൻ ചെയർമാൻ ജസ്റ്റിസ് സിറിയക് ജോസഫ് അധ്യക്ഷതവഹിക്കും. ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് അനുസ്‌മരണ പ്രഭാഷണം നടത്തും. പടം KTG CHACKO PERIYAPURAM ഡോ. ജോസ് ചാക്കോ പെരിയപ്പുറം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.