കരിങ്കല്ലുംമൂഴിയിൽ ലോറി തലകീഴായി മറിഞ്ഞു

എരുമേലി: കരിങ്കല്ലുംമൂഴി ഇറക്കത്തിൽ ലോറി നിയന്ത്രണംതെറ്റി തലകീഴായി മറിഞ്ഞു. ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു അപകടം. മുക്കൂട്ടുതറയിൽനിന്ന്​ കോഴിവളവുമായി കായംകുളത്തേക്ക് പോയ ലോറി ഇറക്കം ഇറങ്ങവെ നിയന്ത്രണംതെറ്റി എരുമേലി-റാന്നി റോഡിലേക്ക് മറിഞ്ഞു. സമീപത്തെ കടമുറിയുടെ മേൽക്കൂരകൾ തകർത്ത് കെട്ടിടത്തിൽ ഇടിച്ചുനിന്നു. ഡ്രൈവർ ഉൾപ്പെടെ കായംകുളം സ്വദേശികളായ മൂന്നുപേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. യാത്രക്കാർ ബസ് കാത്തുനിൽക്കുന്നിടത്തേക്കാണ് ലോറി മറിഞ്ഞതെങ്കിലും അപകടസമയം യാത്രക്കാർ ഇല്ലാതിരുന്നത് ദുരന്തം ഒഴിവാക്കി. ഇരുചക്ര വാഹനങ്ങളടക്കം കടന്നുപോകുന്ന ജങ്ഷനിലാണ് അപകടം. ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ടെന്ന്​ ഡ്രൈവർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.