റെയിൽവേ ഗേറ്റ് അടച്ചിടും

കോട്ടയം: അറ്റകുറ്റപ്പണിക്കായി വൈക്കം റോഡ്-കുറുപ്പന്തറ സ്‌റ്റേഷനുകൾക്കിടയിലെ കടുത്തുരുത്തി റെയിൽവേ ലെവൽ ക്രോസിങ്​ ഗേറ്റ് ചൊവ്വാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെ അടച്ചിടുമെന്ന് അഡീഷനൽ ജില്ല മജിസ്‌ട്രേറ്റ് അറിയിച്ചു. ------- ഒറ്റപ്പെട്ട മഴക്ക്​ സാധ്യത കോട്ടയം: ഒറ്റപ്പെട്ട ശക്തമായ മഴക്ക്​ സാധ്യതയുള്ളതിനാൽ ജില്ലയിൽ ഈമാസം ഏഴ്, എട്ട്, 10 തീയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർവരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.