മന്ത്രിയുടെ ഉറപ്പ് പാഴായി: ഈരാറ്റുപേട്ട ആശുപത്രിയിൽ ഉച്ചകഴിഞ്ഞ് ഒ.പി ഇല്ല

ഈരാറ്റുപേട്ട: കുടുംബാരോഗ്യ കേന്ദ്രത്തിൽ നാല് ഡോക്ടർമാരുടെ സേവനം വൈകീട്ട്​ ആറുവരെ ദീർഘിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി വീണ ജോർജി‍ൻെറ ഒക്ടോബർ നാലിലെ നിയമസഭയിലെ പ്രസ്താവന വെറും പാഴ്​വാക്കായി. ഈരാറ്റുപേട്ട സർക്കാർ ആശുപത്രി താലൂക്ക്​ ആശുപത്രിയായി ഉയർത്തണമെന്നാവശ്യപ്പെട്ട്​ സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എയുടെ സബ്മിഷന് മറുപടിയിലാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശം എന്ന നിലക്ക് ഈ തീരുമാനം ഇവിടുത്തുകാർക്ക് ഏറെ ആശ്വാസകരമായിരുന്നു. എന്നാൽ, രണ്ടുമാസമായി ഉച്ചകഴിഞ്ഞ് ഇവിടെ ഡോക്ടർമാർ ഇല്ലെന്ന് നാട്ടുകാരും പറയുന്നു. ഡോക്ടർമാരെ പെട്ടെന്ന്​ സ്ഥലംമാറ്റിയതാണ്​ ഉച്ചകഴിഞ്ഞ ഒ.പി തടസ്സപ്പെട്ടതെന്ന്​ നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഡോ. സഹല ഫിർദൗസ് പറഞ്ഞു. ഡോക്ടർമാർക്ക് സ്ഥലംമാറ്റം അനുവദിക്കുമ്പോൾ നിലവിലെ ഒ.പി തടസ്സപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും നഗരസഭ ചെയർപേഴ്സൻ ജില്ല മെഡിക്കൽ ഓഫിസറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. 2021 ജനുവരി 18നാണ് ഹൈകോടതി ഈരാറ്റുപേട്ട സർക്കാർ ആശുപത്രി താലൂക്ക്​ ആശുപത്രിയാക്കി ഉയർത്തണമെന്ന് സർക്കാറിന് ഉത്തരവ് നൽകിയത്. എന്നാൽ, കോടതി ഉത്തരവ് സർക്കാർ ഇതുവരെയും നടപ്പിലാക്കിയിട്ടില്ല. ഈരാറ്റുപേട്ട നഗരസഭയിലെയും ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലെ എട്ട്​ പഞ്ചായത്തുകൾ ഉൾപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങൾക്ക് താലൂക്ക്​ ആശുപത്രിയായി ഉയർത്തിയാൽ വളരെയെറെ പ്രയോജനം ചെയ്യും. ഈരാറ്റുപേട്ട നഗരസഭയിലെയും ബ്ലോക്ക് പഞ്ചായത്തിലെ ജനസംഖ്യ രണ്ടരലക്ഷത്തോളം വരും. ഈ പഞ്ചായത്തുകളിൽ ഉരുൾപൊട്ടലുകൾ പോലെ പ്രകൃതിദുരന്തങ്ങൾ പതിവാണ്. നിലവിൽ അനുവദിച്ച തസ്തികകൾ വെട്ടിച്ചുരുക്കി ഈരാറ്റുപേട്ട സർക്കാർ ആശുപത്രിയെ അവഗണിക്കുന്നതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. --------- പടം ഒഴിഞ്ഞുകിടക്കുന്ന ഈരാറ്റുപേട്ട സർക്കാർ ആശുപത്രി ഒ.പി ബ്ലോക്ക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.