നാലുവര്‍ഷം മുമ്പ് കിറ്റ്കോയുടെ സഹായത്തോടെ ചെത്തിപ്പുഴക്കടവ് സൗന്ദര്യവത്കരണ പദ്ധതി ആരംഭിച്ചിരുന്നു ചങ്ങനാശ്ശേരി: ചെത്തിപ്പുഴക്കടവ് ടൂറിസം പദ്ധതിയുടെ നവീകരണ പ്രവര്‍ത്തനം തുടങ്ങി. മൂന്ന് ഘട്ടമായാണ് നടക്കുന്നത്. എം.എല്‍.എ ഫണ്ടും ജലസേചന വകുപ്പും ചേര്‍ന്നാണ് നവീകരിക്കുന്നത്. ചെത്തിപ്പുഴ കടവ് മുതല്‍ വെരൂര്‍ച്ചിറ പാലം, കണ്ണംപേരൂര്‍ചിറ, പാലാത്രച്ചിറ വരെ എന്നിങ്ങനെയാണ് നവീകരണം. കടവിലെ പോള പൂര്‍ണമായി വാരി നീക്കംചെയ്തു. തോടിൻെറ ആഴംകൂട്ടല്‍ പുരോഗമിക്കുകയാണെന്ന് വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റ് സോഫി ലാലിച്ചന്‍ പറഞ്ഞു. കിറ്റ്കോയുടെ സഹായത്തോടെ നാലുവര്‍ഷം മുമ്പ് ചെത്തിപ്പുഴക്കടവ് സൗന്ദര്യവത്കരണ പദ്ധതി ആരംഭിച്ചിരുന്നു. എന്നാല്‍, പദ്ധതി പാതിവഴിയിലായിരുന്നു. 50 ലക്ഷം രൂപ ചെലവഴിച്ചാണ് ടൂറിസം പദ്ധതി ആരംഭിച്ചത്. രണ്ട് കോഫി ഷോപ്പുകള്‍ ഇവിടെ നിര്‍മിച്ചിരുന്നു. കല്‍പടവുകള്‍ നിര്‍മിക്കുകയും കടവിന് ചുറ്റും ലൈറ്റുകള്‍ സ്ഥാപിക്കുകയും ചെയ്തു. നവീകരണം മുടങ്ങിയതോടെ, കടവ് കാടും പോളയും നിറഞ്ഞനിലയിലായി. ചങ്ങനാശ്ശേരി നഗരസഭയുടെയും വാഴപ്പള്ളി പഞ്ചായത്തിൻെറയും അതിര്‍ത്തിയിലാണ് കടവ് സ്ഥിതി ചെയ്യുന്നത്. മോര്‍ക്കുളങ്ങര, പാലാത്രച്ചിറ ബൈപാസിലൂടെ എം.സി റോഡിന് കുറുകെ ഒഴുകി ബോട്ടുജെട്ടിക്കു സമീപം ചെത്തിപ്പുഴ തോട് എത്തിച്ചേരുന്നത്. പ്രദേശത്തെ ഓടകളുടെ ഓവ് വന്നുചേരുന്നതും ഇവിടേക്കാണ്. കടവിന് സമീപത്തായി സ്വകാര്യവ്യക്തികള്‍ സ്ഥലം കൈയേറുന്നതായും ആരോപണമുയര്‍ന്നിരുന്നു. ചെത്തിപ്പുഴക്കടവിനെ സായാഹ്ന വിനോദ വിശ്രമകേന്ദ്രമായി മാറ്റിയെടുക്കാന്‍ സാധിച്ചാല്‍ ടൂറിസത്തിൻെറ അനന്തസാധ്യതകള്‍ക്കാണ് വഴിയൊരുക്കുന്നത്. ചെറുബോട്ടുകളിലും വള്ളങ്ങളിലും സഞ്ചരിക്കുന്നതിനുള്ള സൗകര്യമൊരുക്കിയാല്‍ ചെത്തിപ്പുഴ തോട് വീണ്ടും സജീവമാകും. പാടശേഖരത്തിന് നടുവിലൂടെ ഒഴുകുന്ന തോട്ടിലൂടെയുള്ള യാത്ര വിനോദസഞ്ചാരികളെ ആകര്‍ഷിക്കും. ------- KTL CHR 6 Chethipuzha Kadav ചെത്തിപ്പുഴക്കടവ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.