റബറിന്‍റെ ഇ–വിപണനത്തിന്​ 'എം റൂബി' തുടങ്ങി

കോട്ടയം: പ്രകൃതിദത്ത റബർ വിൽക്കാൻ റബർ ബോർഡ്​ സജ്ജീകരിച്ച ഇ-വിപണനസംവിധാനമായ 'എം റൂബിന്‍റെ' ബീറ്റ വെർഷൻ കോട്ടയത്ത് ബോർഡ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ റബർ വിപണനരംഗത്തെ വിപ്ലവമാണ്​ ഇ-വിപണന സംവിധാനത്തിലൂടെ സാധ്യമായതെന്ന് അദ്ദേഹം പറഞ്ഞു. മുരളി ഗോപാൽ (അപ്പോളോ ടയേഴ്സ്​), പൗലോസ്​ വർഗീസ്​ (മിഡാസ്​ മൈലേജ്), സതീഷ് എബ്രഹാം (അസോസിയേഷൻ ഓഫ് ലാറ്റക്സ്​ പ്രൊഡ്യൂസേഴ്സ്​), ബിജു പി. തോമസ്​ (ഇന്ത്യൻ റബർ ഡീലേഴ്സ്​ അസോസിയേഷൻ), റോണി ജോസഫ് തോമസ്​ (ഇന്ത്യൻ ബ്ലോക്ക് റബർ അസോസിയേഷൻ), വിശാൽ ധോറി (ഐ സോഴ്സിങ് ടെക്നോളജീസ്​ പ്രൈവറ്റ് ലിമിറ്റഡ്), ആഷിഷ് സക്സേന (ഐ.സി.ഐ.സി.ഐ ബാങ്ക്), ബിനോയി അഗസ്റ്റ്യൻ (ഫെഡറൽ ബാങ്ക്), ശിവകുമാർ (റഫില ഇന്‍റർനാഷനൽ ലിമിറ്റഡ്), ജോൺ വാളൂരാൻ (ആർ വൺ ഇന്‍റർനാഷനൽ), കെ.എഫ്. മാത്യു (കുറിഞ്ഞി റബർ ഉൽപാദകസംഘം), റോയി കുര്യൻ (തുരുത്തേൽ റബേഴ്സ്​), റബർ​ ബോർഡ്​ മാർക്കറ്റ് പ്രമോഷൻ ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബിനോയി കുര്യൻ, മാർക്കറ്റ് റിസർച് ഓഫിസർ വി.ഐ. ബാബു എന്നിവർ സംസാരിച്ചു. ഇന്ത്യൻ റബറിനെ വിപണികളിൽ കൂടുതലായി പരിചയപ്പെടുത്തുന്നതിനും വിപണനരീതിക്ക് കൂടുതൽ സുതാര്യത നൽകി നിലവിലുള്ള വ്യാപാരസംവിധാനത്തെ മെച്ചപ്പെടുത്തുന്നതിനുമാണ് ഇലക്​ട്രോണിക് ട്രേഡിങ് പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നത്. പടം KTG mrube എം റൂബിന്‍റെ ബീറ്റ വെർഷൻ റബർ ബോർഡ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.