ക്ഷേത്രത്തിൽനിന്ന്​ മൂന്നുലക്ഷത്തിന്‍റെ നിലവിളക്കുകൾ മോഷ്ടിച്ച ശാന്തിയും മുൻ ശാന്തിയും അറസ്റ്റിൽ

മുണ്ടക്കയം: ഇളങ്കാട് കൊടുങ്ങ ശ്രീ സുബ്രഹ്​മണ്യസ്വാമി ക്ഷേത്രത്തിൽനിന്ന്​ ഓട്ടുവിളക്കുകൾ മോഷ്ടിച്ച്​ വിറ്റ സംഭവത്തിൽ ക്ഷേത്രം ശാന്തി ചേർത്തല പടിഞ്ഞാറ്റതുമ്പയിൽ പ്രസാദ് (45), മുൻ ശാന്തി ഇളങ്കാട് കൊടുങ്ങ വെട്ടത്ത് സബിൻ (കുക്കു - 30) എന്നിവരെ മുണ്ടക്കയം ​പൊലീസ് അറസ്റ്റ് ചെയ്തു. ജൂൺ ഒന്നിന്​ ക്ഷേത്ര ഭരണസമിതി പൊലീസിൽ പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ക്ഷേത്രനിർമാണം നടക്കുന്നതിനാൽ തുറന്ന മുറിക്കുള്ളിലാണ്​ നിലവിളക്കുകൾ സൂക്ഷിച്ചത്. ഇതാണ് കവർന്നത്. മാസപൂജ മാത്രം ഉണ്ടായിരുന്ന ക്ഷേത്രത്തിൽനിന്ന്​ ഏപ്രിൽ ആദ്യ ആഴ്ച മുതൽ മേയ്‌ 25 വരെയുള്ള ദിവസങ്ങളിലായാണ് ഓട്ടു വിളക്കുകൾ കടത്തിയത്. ക്ഷേത്രവുമായി ബന്ധപ്പെട്ടവരുടെയെല്ലാം മൊഴി രേഖപ്പെടുത്തിയ പൊലീസ് ഫോൺ വിശദാംശങ്ങൾ ശേഖരിച്ചിരുന്നു. ഇതാണ് പ്രതികളെ കണ്ടെത്താൻ സഹായിച്ചത്. ക്ഷേത്രം മുൻശാന്തി സബിൻ മാന്നാറിലുള്ള നമ്പറുകളിലേക്ക്​ നിരവധി തവണ വിളിച്ചതായി കണ്ടെത്തി. തുടർന്ന്, ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. ഇപ്പോഴത്തെ ശാന്തി പ്രസാദ് പല ദിവസങ്ങളിലായി ക്ഷേത്രത്തിൽനിന്ന്​ നിലവിളക്കുകൾ എടുത്ത് മുൻ ശാന്തി സബിന്‍റെ കാറിൽ എത്തിക്കുകയും ഇയാൾ മാന്നാറിൽ വിൽക്കുകയുമായിരുന്നു. 75,000 രൂപക്കാണ് 106 ചെറുതും വലുതുമായ വിളക്കുകൾ വിറ്റത്. ഇതിന്​ മൂന്നുലക്ഷം രൂപ വില വരും. മുണ്ടക്കയം സി.ഐ എ. ഷൈൻ കുമാർ, എസ്.ഐമാരായ അനീഷ്, അനൂപ് കുമാർ, എ.എസ്.ഐമാരായ രാജേഷ്, മനോജ്‌, സി.പി.ഒമാരായ ജോഷി എം. തോമസ്, ജോൺസൻ, ഷെഫീഖ്, റോബിൻ, ജയശ്രീ, ബിജി, നൂറുദ്ദീൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്. KTG WBL Moshanam Temple ക്ഷേത്രത്തിലെ നിലവിളക്കുകൾ മോഷ്​ടിച്ച സംഭവത്തിൽ പിടിയിലായ സബിൻ, പ്രസാദ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.