ഇന്ന്​ പ്രതിഷ്ഠാദിനം; ശബരിമല നട തുറന്നു

ശബരിമല: പ്രതിഷ്ഠാ വാർഷിക ദിനത്തിന്‍റെ ഭാഗമായി ശബരിമലയിൽ നട തുറന്നു. ബുധനാഴ്ച വൈകീട്ട്​ അഞ്ചോടെ തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ക്ഷേത്ര ശ്രീകോവിൽ നടതുറന്ന് ദീപങ്ങൾ തെളിച്ചു. പൂജകൾ ഉണ്ടായിരുന്നില്ല. രാത്രി ഒമ്പതിന്​ ഹരിവരാസനം പാടി നട അടച്ചു. പ്രതിഷ്ഠാദിനമായ വ്യാഴാഴ്ച രാവിലെ അഞ്ചിന്​ നട തുറക്കും. തുടർന്ന് നിർമാല്യ ദർശനവും പതിവ് അഭിഷേകവും മഹാഗണപതി ഹോമവും നടക്കും. നെയ്യഭിഷേകം, അഷ്ടാഭിഷേകം, കളഭാഭിഷേകം, പുഷ്പാഭിഷേകം, പടിപൂജ എന്നിവയും ഉണ്ടാകും. പൂജകൾ പൂർത്തിയാക്കി രാത്രി 10 ന്​ നട അടക്കും. മിഥുനമാസ പൂജകൾക്കായി ഈ മാസം 14 ന് വൈകുന്നേരം ക്ഷേത്രനട വീണ്ടും തുറക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.