തൊടുപുഴ: ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് മുല്ലപ്പെരിയാർ ഡാം തുറന്നതിന് പിന്നാലെ ഇടുക്കി അണക്കെട്ട് ഓറഞ്ച് അലർട്ടിൽ. ബ്ലൂ അലർട്ടിലായിരുന്ന ഡാമിൽ വെള്ളിയാഴ്ച വൈകീട്ട് ഏഴോടെ ജലനിരപ്പ് 2381.53 അടി കടന്നതോടെയാണ് രണ്ടാമത്തെ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചത്. 2382.53 അടിയാണ് അടുത്ത മുന്നറിയിപ്പായ റെഡ് അലർട്ടിന്‍റെ ലെവൽ. വെള്ളിയാഴ്ച വൈകീട്ട് ഏഴിനുള്ള കണക്കുപ്രകാരം 2381.54 അടി വെള്ളമാണ് ഡാമിലുള്ളത്. ഇത് സംഭരണശേഷിയുടെ 75.48 ശതമാനമാണ്. കഴിഞ്ഞവർഷം ഇതേസമയം 2370.34 അടി ആയിരുന്നു. ഇടുക്കി ഡാം തുറക്കേണ്ടിവന്നാൽ ആലുവയിലടക്കം പെരിയാറിലെ ജലനിരപ്പ് പരിശോധിച്ചശേഷം മാത്രമായിരിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മുല്ലപ്പെരിയാറിൽനിന്നുള്ള വെള്ളം വള്ളക്കടവ്, വണ്ടിപ്പെരിയാർ, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പൻകോവിൽ വഴി ഇടുക്കി ഡാമിലാണ് എത്തുന്നത്. മുല്ലപ്പെരിയാറിന് പുറമെ ജില്ലയിലെ പൊന്മുടി, കല്ലാർകുട്ടി, ലോവർ പെരിയാർ, കുണ്ടള, മലങ്കര അണക്കെട്ടുകൾ തുറന്ന നിലയിലാണ്. ഇരട്ടയാർ ഡാം റെഡ് അലർട്ടിലാണ്. പൊന്മുടിയിൽ 706.85 മീറ്റർ, ലോവർ പെരിയാറിൽ 253 മീറ്റർ, കല്ലാർകുട്ടിയിൽ 456.20 മീറ്റർ, ഇരട്ടയാറിൽ 750.50 മീറ്റർ, കുണ്ടളയിൽ 1758.25 മീറ്റർ, മലങ്കരയിൽ 40.30 മീറ്റർ എന്നിങ്ങനെയാണ് ജലനിരപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.