പ്രകൃതിക്ഷോഭത്തിനെതിരെ വയനാട്​ മോഡൽ പരീക്ഷിക്കാൻ​ കോട്ടയം

കോട്ടയം: മല​യോര മേഖലയിൽ അടക്കടിയുണ്ടാകുന്ന പ്രകൃതിക്ഷോഭത്തിൽനിന്ന്​ ജനങ്ങ​െള രക്ഷിക്കാൻ വയനാട്​ മാതൃകയിൽ മുൻകരുതൽ സംവിധാനമൊരുക്കാൻ കോട്ടയത്തും ശ്രമം തുടങ്ങി. ശാസ്​ത്രസാഹിത്യ പരിഷത്തും കൽപറ്റ കേ​ന്ദ്രമായി പ്രവർത്തിക്കുന്ന ഹ്യൂം സൻെറർ ​ഫോർ ഇക്കോളജി ആൻഡ്​​ വൈൽഡ്​ ലൈഫ്​ ബ​​യോളജിയും മുൻകൈയെടുത്താണ്​ പദ്ധതി തയാറാക്കുന്നത്​. ഇതിന്​ മുന്നോടിയായി ഭൗമശാസ്​ത്ര വിദഗ്​ധരും സർക്കാർ ഉദ്യോഗസ്ഥരുമുൾപ്പെടെയുള്ളവരുമായി ചർച്ചകൾ നടക്കുകയാണ്​. ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുമുണ്ടായ പ്രദേശങ്ങളുടെ മാപ്പ്​ തയാറാക്കുകയാണ്​ പ്രാഥമിക പ്രവർത്തനം. ഇതി​ൻെറ അടിസ്ഥാനത്തിൽ ഭാവിയിൽ ഉരുൾപൊട്ടാനിടയുള്ള സ്ഥലങ്ങൾ കണ്ടെത്താനാകും. ഇത്തരം പ്രദേശങ്ങളെ ദുരന്തസാധ്യതയുടെ അടിസ്ഥാനത്തിൽ മൂന്ന്​​ വിഭാഗങ്ങളായി തിരിക്കും. തുടർന്ന്​ ഇവിടെ കൈ​ക്കൊള്ളേണ്ട മുൻകരുതലുകൾ തീരുമാനിക്കും. വയനാട്ടിൽ 1200 ഇടങ്ങളിലാണ്​ ദുരന്തം ഉണ്ടാ​യതെന്ന്​ ഹ്യൂം സൻെറർ എക്​സിക്യൂട്ടിവ്​ ഡയറക്​ടർ സി.കെ. വിഷ്​ണുദാസ്​ പറഞ്ഞു. വയനാടി​ൻെറ 65 ശതമാനം സ്ഥലങ്ങളും ഭീഷണിയിലാണ്​. മഴ മുഖ്യകാരണമാകുന്നതിനാൽ മഴമാപിനികൾ സ്ഥാപിച്ച്​ നിരീക്ഷണ സംവിധാനമൊരുക്കിയിട്ടുണ്ട്​. 25 കി.മീ. പരിധി നിശ്ചയിച്ച്​ ജനകീയ പങ്കാളിത്തത്തോടെയാണ്​ ഇത്​ സാധിച്ചത്​. മഴ നിശ്ചിത അളവിൽ കൂടിയാൽ ദുരന്തം ഉണ്ടാകാനിടയുള്ളയിടങ്ങളിൽ ദുരന്തനിവാരണ അതോറിറ്റിയുടെ സഹായത്തോടെ ജാഗ്രത പുലർത്തും. അടിയന്തര സാഹചര്യത്തിൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതടക്കമുള്ള രക്ഷാപ്രവർത്തനങ്ങളും നടത്തും. പഞ്ചായത്ത്​ അംഗങ്ങൾക്ക്​ അവരുടെ വാർഡുകളിൽ സംഭവിക്കാവുന്ന പ്രശ്​നങ്ങളെക്കുറിച്ചും അവ പരിഹരിക്കേണ്ട വിധത്തെക്കുറിച്ചും നേരത്തെ ക്ലാസുകൾ നൽകും. കൊച്ചി ശാസ്​ത്രസാ​ങ്കേതിക സർവകലാശാലയുമായി ബന്ധപ്പെട്ട്​ പ്രാദേശിക മഴപ്രവചനവും നടത്തുന്നുണ്ട്​. 90 ശതമാനം കൃത്യത ഇക്കാര്യത്തിൽ ഉണ്ടാകാറുണ്ട്​. ഇതേ രീതിതന്നെ കോട്ടയത്തും നടപ്പാക്കാനാവുമോയെന്നാണ്​ പരിശോധിക്കുന്നതെന്ന്​ ശാസ്​ത്രസാഹിത്യ പരിഷത്തി​ൻെറ പരിസരവിഷയ സമിതി​ ജില്ല കൺവീനർ കെ.കെ. സുരേഷ്​ പറഞ്ഞു. ദുരന്തസാധ്യതയുള്ളയിടങ്ങളിൽ അശാസ്ത്രീയമായ കൃഷി, മറ്റു നിർമാണങ്ങൾ, പ്രകൃത്യായുള്ള നീർച്ചാലുകൾ തടസ്സപ്പെടുന്നത്, അശാസ്ത്രീയമായ മണ്ണ്​-ജല സംരക്ഷണരീതികൾ ഇതെല്ലാം തുടരുന്നുണ്ട്​. ഇത്തരം കാര്യങ്ങളിൽ വ്യാപകമായ ബോധവത്​കരണം ആവശ്യമാണ്​. സുരക്ഷിതമാക്കാൻ സാധ്യമല്ലാത്തയിടങ്ങളിലെ താമസക്കാരെ ഒഴിപ്പിച്ച് മറ്റിടങ്ങളിൽ പുനരധിവസിപ്പിക്കേണ്ടത്​ അത്യാവശ്യമാണെന്നാണ്​ വിദഗ്​ധരുടെ വിലയിരുത്തൽ. ടി. ജുവിൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.