കോട്ടയം: നഗരസഭാധ്യക്ഷയായി യു.ഡി.എഫിലെ ബിൻസി സെബാസ്റ്റ്യൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ബിൻസി സെബാസ്റ്റ്യന്‍ 22 വോട്ടും എൽ.ഡി.എഫിലെ അഡ്വ. ഷീജ അനിലിന് 21 വോട്ടും ബി.ജെ.പി സ്ഥാനാർഥി റീബ വർക്കിക്ക് എട്ട് വോട്ടുമാണ് ലഭിച്ചത്. രോഗാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന 27ാം വാര്‍ഡിലെ എല്‍.ഡി.എഫ് കൗണ്‍സിലര്‍ ടി.എന്‍. മനോജിന് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. മനോജ് വോട്ട് ചെയ്തിരുന്നെങ്കിൽ നഗരസഭ അധ്യക്ഷയെ തെരഞ്ഞെടുക്കാൻ വീണ്ടും നറുക്കെടുപ്പ് വേണ്ടിവന്നേനെ. ആദ്യഘട്ട വോട്ടെടുപ്പിൽ എല്‍.ഡി.എഫ് -21 , യു.ഡി.എഫ് -22, ബി.ജെ.പി -8 എന്നിങ്ങനെയായിരുന്നു വോട്ടിങ് നില. തുടർന്ന് റീബയെ ഒഴിവാക്കി നടത്തിയ രണ്ടാംഘട്ട വോട്ടെടുപ്പിൽ 22 വോട്ട് നേടിയ ബിൻസിയെ അധ്യക്ഷയായി തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാംഘട്ട വോട്ടെടുപ്പില്‍നിന്ന് ബി.ജെ.പി വിട്ടുനിന്നു. 52 അംഗ കൗൺസിലിൽ എല്‍.ഡി.എഫ് -22 , യു.ഡി.എഫ് -22, ബി.ജെ.പി -എട്ട് എന്നിങ്ങനെയാണ് കക്ഷിനില. നഗരസഭാധ്യക്ഷക്കെതിരെ സെപ്റ്റംബർ 24ന് എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ബി.ജെ.പി പിന്തുണയോടെ വിജയിച്ചതിനെതുടർന്നാണ് ബിൻസി പുറത്തായതും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതും. പൊതുതെരഞ്ഞെടുപ്പിൽ ബിൻസി സെബാസ്റ്റ്യൻ ഗാന്ധിനഗർ സൗത്ത് വാർഡിൽ കോൺഗ്രസ് വിമതയായി മത്സരിച്ചാണ് വിജയിച്ചത്. പിന്നീട്, അഞ്ചുവർഷം അധ്യക്ഷസ്ഥാനം വാഗ്ദാനം ചെയ്ത് കോൺഗ്രസ് ഇവരെ ഒപ്പം നിർത്തുകയായിരുന്നു. ഇതോടെ അംഗങ്ങളുടെ എണ്ണം 22 എന്ന തുല്യനിലയിലെത്തി. തുടർന്ന് നറുക്കെടുപ്പിലൂടെ ബിൻസിയെ അധ്യക്ഷയായി തെരഞ്ഞെടുക്കുകയായിരുന്നു. നല്ല രീതിയില്‍ മുന്നോട്ടുപോയിരുന്ന നഗരസഭ ഭരണത്തെ എല്‍.ഡി.എഫും ബി.ജെ.പിയും ചേര്‍ന്ന് അട്ടിമറിക്കുകയായിരുന്നെന്നും നന്മയുടെ വിജയമാണിതെന്നും ബിന്‍സി സെബാസ്റ്റ്യന്‍ പ്രതികരിച്ചു. കക്ഷി, രാഷ്ട്രീയ വ്യത്യാസമില്ലാതെ നഗര വികസനത്തിനുതകുന്ന പദ്ധതികളുമായി മുന്നോട്ടുപോകുമെന്നും ബിന്‍സി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.