കിഴക്കന്‍ വെള്ളത്തി​െൻറ വരവ് ശക്തമായി: പടിഞ്ഞാറന്‍ മേഖല വെള്ളപ്പൊക്ക ഭീഷണിയില്‍

കിഴക്കന്‍ വെള്ളത്തി​ൻെറ വരവ് ശക്തമായി: പടിഞ്ഞാറന്‍ മേഖല വെള്ളപ്പൊക്ക ഭീഷണിയില്‍ lead കഴിഞ്ഞ ദിവസം ഇരുപ്പ ഭാഗത്തായിരുന്നു കൂടുതല്‍ വെള്ളം ചങ്ങനാശ്ശേരി: രണ്ടുദിവസമായി പെയ്യുന്ന കനത്തമഴയെ തുടര്‍ന്ന് കിഴക്കന്‍ വെള്ളത്തി​ൻെറ വരവ് ശക്തമായതോടെ താലൂക്കിലെ പടിഞ്ഞാറന്‍ പ്രദേശവാസികള്‍ വീണ്ടും വെള്ളപ്പൊക്ക ഭീതിയില്‍. ഫാത്തിമാപുരം തൂമ്പുങ്കല്‍ രഘുവി​ൻെറ വീട്ടുമുറ്റത്തെ കിണര്‍ മഴയില്‍ ഇടിഞ്ഞുതാഴ്ന്നു. ചങ്ങനാശ്ശേരി-ആലപ്പുഴ റോഡിലും പടിഞ്ഞാറന്‍ ഭാഗങ്ങളിലും കുട്ടനാടി​ൻെറ താഴ്ന്ന പ്രദേശങ്ങളിലും ജലനിരപ്പ് ഉയര്‍ന്നു. കഴിഞ്ഞ ദിവസം ഇരുപ്പ ഭാഗത്തായിരുന്നു വെള്ളം കൂടുതല്‍ ഉണ്ടായിരുന്നത്. എ.സി റോഡില്‍ പാറയ്ക്കല്‍ കലുങ്ക് മുതല്‍ കിടങ്ങറ വരെയുള്ള ഭാഗത്തും ജലനിരപ്പ് ഉയര്‍ന്നതുമൂലം ഇരുചക്ര വാഹനങ്ങളും കാറുകളും വളരെ ബുദ്ധിമുട്ടിയാണ് കടന്നുപോയത്. ഈ ഭാഗത്തെ വീടുകളിലെല്ലാം വെള്ളംകയറിയ നിലയിലാണ്. വെള്ളത്തി​ൻെറ തോത് ഉയര്‍ന്നാല്‍ മുതിര്‍ന്നവരെയും കുട്ടികളെയും രോഗബാധിതരെയും കൊണ്ട് പെട്ടെന്ന് വീട്​ വിട്ടുമാറാന്‍ കഴിയാത്ത സാഹചര്യമാണ് ഇവിടുത്തേത്. താലൂക്കില്‍ ഒരു ക്യാമ്പാണ് പ്രവര്‍ത്തിക്കുന്നത്. സ്‌കൂളുകള്‍ തുറന്നതിനാല്‍ ഇത്തവണ ക്യാമ്പ് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇരൂപ്പ ഭാഗത്തെ രണ്ടുപേരാണ് നിലവില്‍ ക്യാമ്പില്‍ ഉള്ളത്. പാറയ്​ക്കല്‍ കലുങ്ക് മുതല്‍ റോഡിനിരുവശത്തുമുള്ള നിരവധി വീടുകളില്‍ വെള്ളം കയറി. ചങ്ങനാശ്ശേരി ആലപ്പുഴ എ.സി റോഡ്, എ.സി കോളനി, മനയ്ക്കച്ചിറ, നക്രാല്‍ പുതുവല്‍, കോമങ്കേരിച്ചിറ, വെട്ടിത്തുരുത്ത്, പറാല്‍, കാക്കാംതോട് എന്നിവിടങ്ങളിലെ വീടുകളില്‍ എല്ലാം വെള്ളംകയറി. കഴിഞ്ഞ ദിവസത്തേതിനെക്കാള്‍ ജലനിരപ്പ് കൂടുതലാണെന്ന് ഇവിടുത്തുകാര്‍ പറയുന്നു. ജലനിരപ്പ് ഉയര്‍ന്നാല്‍ ക്യാമ്പുകളിലേക്ക് മാറുന്നതിനായി കൗണ്‍സിലര്‍മാരോട് പ്രദേശവാസികള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല്‍, സ്‌കൂളുകളില്‍ ക്യാമ്പുകള്‍ ഇല്ലാത്തതും ടൗണ്‍ഹാള്‍ ദൂരക്കൂടുതലായതും പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. മഴ ശക്തമായി തുടരുകയും കിഴക്കന്‍ വെള്ളത്തി​ൻെറ ഒഴുക്ക്​ ശക്തമാവുകയും ചെയ്താല്‍ ജലനിരപ്പ് വലിയ തോതില്‍ ഉയരാനിടയാകുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്. കിഴക്കന്‍ വെള്ളം കൂടുതലായി എത്തുന്നത് കുട്ടനാട്ടുകാരുടെ ആശങ്ക ഇരട്ടിയാക്കുന്നു. താലൂക്കില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഫോണ്‍: 0481 2420037 KTL CHR 2 flood ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ വെള്ളംകയറിയ നിലയില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.