സൈറൺ മുഴങ്ങി; കോട്ടയം ടെക്സ്​​ൈറ്റൽസ് വീണ്ടും പ്രവർത്തനത്തിലേക്ക്

കോട്ടയം: പ്രവർത്തനം നിലച്ച് കിടന്ന കോട്ടയം ടെക്​റ്റൈൽസിന് പുതുജീവൻ. 2020 ഫെബ്രുവരി ഏഴ്​ മുതൽ ലേ ഓഫിലായിരുന്ന സ്ഥാപനം തിങ്കളാഴ്​ച മുതൽ വീണ്ടും പ്രവർത്തനപാതയിലേക്ക്. വ്യവസായ മന്ത്രി പി. രാജീവ്, സഹകരണ- രജിസ്ട്രേഷൻ മന്ത്രി വി.എന്‍. വാസവൻ എന്നിവർ ഒക്ടോബർ മാസത്തിൽ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍ എന്നിവരുമായി തിരുവനന്തപുരത്തുവെച്ച് നടത്തിയ ചർച്ചയാണ് സ്ഥാപനം പ്രവർത്തന സജ്ജമാക്കാൻ വഴിയൊരുക്കിയത്. മൂന്ന് ഷിഫ്റ്റ് പൂര്‍ണമായി പ്രവര്‍ത്തിപ്പിച്ച് പൂര്‍ണതോതില്‍ പ്രവര്‍ത്തനം സാധ്യമാക്കും എന്ന ഉറപ്പിൽ 1.5 കോടി സര്‍ക്കാര്‍ അനുവദിക്കുകയായിരുന്നു. മൂന്നു ഷിഫ്റ്റിലും ജോലി ചെയ്യാമെന്ന നിലപാട് ട്രേഡ് യൂനിയനുകൾ സ്വീകരിച്ചതി​ൻെറ അടിസ്ഥാനത്തിൽ ഷിഫ്റ്റുകളുടെ സമയക്രമവും തീരുമാനിച്ചിട്ടുണ്ട്‌. കേരള സ്​റ്റേറ്റ് ടെക്സ്​റ്റൈൽ കോർപറേഷ​ൻെറ യൂനിറ്റായ കോട്ടയം ടെക്സ്​റ്റൈൽസിലെ വൈദ്യുതി ചാർജ് വിച്ഛേദിച്ചതിനെ തുടർന്നാണ് ലേ ഓഫിൽ ആയത്. ചെയർമാർ സി.വി. വത്സൻ സൈറൺ മുഴക്കി തുടർ പ്രവർത്തനത്തിന് തുടക്കംകുറിച്ചു. മോൻസ് ജോസഫ് എം.എൽ.എ, വിവിധ തൊഴിലാളി സംഘടന നേതാക്കളായ കെ.എൻ. രവി, അഡ്വ. ജയ്സൺ ജോസഫ്, ഫിലിപ് ജോസഫ്, സഖറിയ സേവ്യർ എന്നിവർ സന്നിഹിതരായിരുന്നു പ്രവാസി ഭദ്രത പദ്ധതി: 25 ലക്ഷം രൂപ വിതരണം നടത്തി കോട്ടയം: പ്രവാസജീവിതം അവസാനിപ്പിച്ച് തിരികെയെത്തിയവര്‍ക്ക് അനുയോജ്യമായ തൊഴില്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ പൂര്‍ണപിന്തുണ നല്‍കുമെന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. കുടുംബശ്രീ ജില്ല മിഷനും നോര്‍ക്ക റൂട്ട്‌സും ചേർന്ന് നടപ്പാക്കുന്ന പ്രവാസി ഭദ്രത പദ്ധതിയുടെ ഉദ്ഘാടനവും വായ്പ വിതരണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിസന്ധിയിലകപ്പെട്ടും വിസയുടെ കാലാവധി തീര്‍ന്നതിനെതുടർന്നും പ്രവാസികൾ നേരിടുന്ന തൊഴിൽ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാണ് പദ്ധതി നടപ്പാക്കുന്നത്. ഒറ്റക്കോ കൂട്ടായോ തൊഴില്‍സംരംഭങ്ങള്‍ ആരംഭിച്ച് വരുമാനം നേടാൻ അവസരമുണ്ടാകും. ക്ഷേമനിധി പദ്ധതി, നോര്‍ക്കയുമായി ചേര്‍ന്നുള്ള വിവിധ പദ്ധതികള്‍, പ്രവാസികള്‍ക്കായുള്ള സഹകരണ സംഘങ്ങള്‍ എന്നിങ്ങനെ നിരവധി സംവിധാനങ്ങളും സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയില്‍ അപേക്ഷിച്ച 54പേരിൽ 25പേര്‍ക്ക് ഒരുലക്ഷം രൂപ വീതം ആദ്യ ഗഡുവായി മന്ത്രി ചടങ്ങിൽ വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡൻറ്​ നിര്‍മല ജിമ്മി അധ്യക്ഷതവഹിച്ചു. വിവിധ സ്​റ്റാന്‍ഡിങ്​ കമ്മിറ്റി അധ്യക്ഷന്മാരായ ടി.എന്‍. ഗിരീഷ് കുമാര്‍, മഞ്ചു സുജിത്, പി.എസ്. പുഷ്പമണി, ജില്ല പഞ്ചായത്ത്​ അംഗം ജോസ് പുത്തന്‍കാലാ, നോര്‍ക്ക റൂട്ട്​സ് ഡെപ്യൂട്ടി സെക്രട്ടറി ആന്‍ഡ് ഹോം അറ്റസ്​റ്റേഷന്‍ ഓഫിസര്‍ വിമല്‍ കുമാര്‍, കുടുംബശ്രീ ജില്ല മിഷന്‍ കോഒാഡിനേറ്റര്‍ അഭിലാഷ് ദിവാകര്‍, അസി. കോഓഡിനേറ്റര്‍ അരുണ്‍ പ്രഭാകര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.