ഗൃഹനാഥ​െന മർദിച്ച യുവാവ്​ അറസ്​റ്റിൽ

വൈക്കം: യുവാക്കൾ കൂട്ടംകൂടി ബഹളം​െവക്കുന്നതിനിടയിൽ വീടി​ൻെറ ഗേറ്റ് പൂട്ടാൻ വന്ന ഗൃഹനാഥനുമായുണ്ടായ വാക്​തർക്കം മർദനത്തിൽ കലാശിച്ചു. തലയാഴം തോട്ടകം വളഞ്ഞമ്പലത്തിനു സമീപം താമസിക്കുന്ന ബാലചന്ദ്രനാണ് (48) മർദനമറ്റേത്. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. ബാലചന്ദ്ര​ൻെറ കൈക്ക്​ ഒടിവും തലക്ക്​ മുറിവുമുണ്ട്. സംഭവുമായി ബന്ധപ്പെട്ട് തോട്ടകം സ്വദേശി അനീഷിനെ (25) പൊലീസ്​ അറസ്​റ്റ്​ ചെയ്തു. യുവാവിനെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.