ശബരിമലയിൽ അടിസ്ഥാന സൗകര്യമില്ല​ -വി.എച്ച്​.പി

കൊച്ചി: ശബരിമല മണ്ഡലകാലത്തിന്​ മുന്നോടിയായി സർക്കാർ അടിസ്ഥാന സൗകര്യംപോലും ഒരുക്കിയിട്ടില്ലെന്ന്​ വി.എച്ച്​.പി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പത്തനംതിട്ട -ളാഹ- നിലക്കൽ റോഡ് മാസങ്ങളായി തകർന്ന് കിടക്കുകയാണ്​. പമ്പയിൽ ഇരുമ്പുകമ്പികൾ കെട്ടി ഭക്തർക്ക് സൗകര്യം ഒരുക്കണം. പമ്പയിൽനിന്ന് ഗണപതി ക്ഷേത്രവഴി വെള്ളക്കെട്ടാണ്. സന്നിധാനത്ത് വേണ്ടത്ര ശൗചാലയവും കുടിവെള്ളവുമില്ല. സാംക്രമിക രോഗങ്ങൾ പടരാൻ സാധ്യതയുണ്ട്​. ദേവസ്വത്തി​ൻെറ പിടിവാശി കാരണം കടകൾ ലേലത്തിനെടുക്കാൻ ആളില്ലെന്നും പൊതുസമൂഹത്തെ അണിനിരത്തി ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അവർ പറഞ്ഞു. വി.എച്ച്​.പി, ബജ്​രംഗ്ദൾ പ്രവർത്തകർ ശബരിമല പിടിച്ചെടുത്ത് തീർഥാടനം സുഗമമാക്കാൻ ഇറങ്ങേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണെന്നും പറഞ്ഞു. സംസ്ഥാന അധ്യക്ഷൻ വിജി തമ്പി, ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരൻ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.