സഭകള്‍ ഒന്നിച്ചുനീങ്ങേണ്ടത് കാലഘട്ടത്തിൻെറ ആവശ്യം -ഇൻറര്‍ ചര്‍ച്ച് കൗണ്‍സില്‍ ചങ്ങനാശ്ശേരി: ക്രിസ്തീയ സഭകളെല്ലാം ചേർന്നുനിന്ന് കാലഘട്ടത്തിൻെറ വെല്ലുവിളികൾ നേരിടണമെന്ന് സിറോ മലബാര്‍ സഭ അധ്യക്ഷന്‍ കർദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ഇൻറര്‍ ചര്‍ച്ച് കൗണ്‍സിലിൽ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സഭകളുടെ ഐക്യം കാലഘട്ടത്തിൻെറ ആവശ്യമാണെന്നും ഒരുമിച്ചുനടക്കാനുള്ള വിളിയാണ് ഈ കാലഘട്ടം ആവശ്യപ്പെടുന്നതെന്നും മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. സിറോ മലബാര്‍, ലത്തീന്‍, മലങ്കര കത്തോലിക്ക, ഓര്‍ത്തഡോക്സ്, യക്കോബായ, മാര്‍ത്തോമ, സി.എസ്.ഐ, അസീറിയന്‍ ചര്‍ച്ച് ഓഫ് ദ ഈസ്റ്റ്, തൊഴിയൂര്‍ എന്നീ സഭകളെ പ്രതിനിധാനം ചെയ്ത് 38 മെത്രാൻമാർ പങ്കെടുത്തു. ക്രിസ്ത്യന്‍ വിവാഹ രജിസ്ട്രേഷന്‍ ബില്ല് 2020 ഉയര്‍ത്തുന്ന ആശങ്കകള്‍ പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. 2008ലെ പൊതു രജിസ്ട്രേഷന്‍ ചട്ടങ്ങള്‍ എല്ലാവര്‍ക്കും ബാധകമായിരിക്കെ ക്രൈസ്തവര്‍ക്ക് മാത്രമായി നിയമം നിർമിക്കുന്ന സാഹചര്യം സംശയമുണര്‍ത്തുന്നതായും ബില്ല് നടപ്പാക്കരുതെന്നും യോഗം ആവശ്യപ്പെട്ടു. ഡോ. ജോര്‍ജ് തെക്കേക്കര പ്രബന്ധം അവതരിപ്പിച്ചു. കൗൺസിൽ ജോയൻറ് സെക്രട്ടറി ഡോ. ജോര്‍ജ് മഠത്തില്‍പറമ്പില്‍ നേതൃത്വം നല്‍കി. KTG CHR 2 INTERCHURCH COUNCIL ഇൻറര്‍ ചര്‍ച്ച് കൗണ്‍സിൽ യോഗത്തിൽ കർദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.