വഖഫ് ബോർഡ് നിയമനങ്ങൾക്ക് റിക്രൂട്ട്മൻെറ് ബോർഡ് വേണം -ജമാഅത്ത് കൗൺസിൽ കോട്ടയം: വഖഫ് ബോർഡിലെ നിയമനങ്ങൾ നടത്താൻ റിക്രൂട്ട്മൻെറ് ബോർഡ് സ്ഥാപിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വഖഫ് ബോർഡിൻെറ കാര്യത്തിൽ സർക്കാർ തീരുമാനം എടുത്തില്ലെങ്കിൽ വിശ്വാസ സംരക്ഷണ പ്രക്ഷോഭം സംഘടിപ്പിക്കാൻ സംസ്ഥാന സെക്രേട്ടറിയറ്റ് തീരുമാനിച്ചതായി സംസ്ഥാന പ്രസിഡൻറ് കരമന ബയാർ അറിയിച്ചു. ഹലാൽ ഭക്ഷണത്തിൻെറ പേരിൽ സാമുദായിക സൗഹാർദവും ഐക്യവും തകർക്കാനുള്ള ശ്രമങ്ങൾ സർക്കാർ ഗൗരവമായി കാണണം. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോ ദുരുപയോഗം ചെയ്യുകയും അതിലൂടെ മതസ്പർധ വളർത്താൻ ശ്രമിക്കുകയുമാണ്. ഇത്തരം പ്രവണതകൾക്കെതിരെ മഹല്ല് കമ്മിറ്റികളിലൂടെ ഡിസംബർ ഒന്നുമുതൽ കാമ്പയിൻ സംഘടിപ്പിക്കും. കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് സമൂഹവിവാഹവും കാരുണ്യപ്രവർത്തനങ്ങളും നടത്തും. ജനറൽ സെക്രട്ടറി മാള അഷ്റഫ്, ദേശീയസമിതി അംഗം ബഷീർ തേനമാക്കൽ, സംസ്ഥാന സെക്രട്ടറി കെ.എം. ഹാരിസ് കോതമംഗലം, ജില്ല പ്രസിഡൻറ് പി.എം. സലീം പൊൻകുന്നം, യൂത്ത് കൗൺസിൽ സെക്രട്ടറി ബീമാപള്ളി സക്കീർ, എം. മുഹമ്മദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.