ഈരാറ്റുപേട്ട വിൻമാർട്ട് രണ്ടാംഘട്ടം ഉദ്ഘാടനം

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട പ്രൈവറ്റ് ബസ്​സ്​റ്റാൻഡിന്​ സമീപത്തായി പ്രവർത്തിക്കുന്ന വിൻമാർട്ട് സൂപ്പർമാർക്കറ്റി​ൻെറ രണ്ടാംഘട്ടം ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10ന് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. വിൻമാർട്ട് ഫുഡ് കോർട്ടി​ൻെറ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിക്കും. ഫുഡ് കോർട്ട് ആദ്യ വിൽപന നഗരസഭ അധ്യക്ഷ സുഹ്റ അബ്​ദുൽഖാദർ നിർവഹിക്കും. ഗൃഹോപകരണ വിഭാഗത്തി​ൻെറ ആദ്യ വിൽപന സെബാസ്​റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയും നിർവഹിക്കും. വിവിധ ജില്ലകളിലെ പ്രവാസികളായ 15 പേർ ചേർന്ന് രൂപവത്​കരിച്ച 'വിൻമാർട്ട്' ഗ്രൂപ്പി​ൻെറ ഇന്ത്യയിലെ ആദ്യത്തെ റീടെയ്ൽ സംരംഭമാണ് വിൻമാർട്ട് സൂപ്പർമാർക്കറ്റ് പ്രൈവറ്റ് ലിമിറ്റ​െഡന്ന്​ ഡയറക്ടർ അഫ്സൽ പുളിക്കീൽ പറഞ്ഞു. പ്രവാസികളുടെ പുനരധിവാസം മുഖ്യലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സ്ഥാപനമാണ് വിൻമാർ​ട്ടെന്ന്​ ഡയറക്ടർമാരായ ജോബി ജോസഫ് വടക്കേൽ, ജാബിർ കുന്നപ്പള്ളിൽ, നൗഷാദ് മുത്തലീഫ്, മുഹമ്മദ് ഷിബിലി എന്നിവരും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.