തലയാഴം: കനത്ത മഴയിൽ തലയാഴം, വെച്ചൂർ, കല്ലറ പഞ്ചായത്തുകളിൽ കൃഷിനാശം. 3000 ഏക്കർ സ്ഥലത്തെ നെല്ല്, വാഴ, കപ്പ, പച്ചക്കറി എന്നിവ നശിച്ചു. തലയാഴത്തെ ഏനേഴം, വനം സൗത്ത്, വനം നോർത്ത്, മൂന്നംവേലിക്കരി, പാലച്ചുവട് തുടങ്ങിയ പാടശേഖരങ്ങളിൽ കനത്ത കൃഷി നാശമാണുണ്ടായത്. കൃഷി നശിച്ചതിനെ തുടർന്ന് മുടക്കു മുതലുപോലും ലഭിക്കാത്തതിനാൽ കർഷകർ കടുത്ത പ്രതിസന്ധി നേരിടുകയാണ്. പലരും കൊയ്തെടുക്കാൻ തയാറാകാതെ ഉപേക്ഷിക്കുകയാണ്. ബാങ്കിൽനിന്ന് വായ്പയെടുത്തും സ്വർണം പണയപ്പെടുത്തിയും പലിശക്കെടുത്തുമൊക്കെ കൃഷിയിറക്കിയ കർഷകർ വലിയ കടബാധ്യതയിലാണ്. കേന്ദ്ര സംസ്ഥാന സർക്കാറുകൾ കർഷകർക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുകയും വായ്പ എഴുതിത്തള്ളുകയും ചെയ്താൽ മാത്രമേ കർഷകർക്ക് കൃഷിയിൽ തുടരാനാകൂ. കർഷകർക്ക് സാമ്പത്തിക സഹായം നൽകുന്നതിനും വായ്പ എഴുതിത്തള്ളുന്നതിനും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് എം തലയാഴം മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.