മുല്ലപ്പെരിയാർ: മുഖ്യമന്ത്രി ബോധപൂർവം മൗനം പാലിക്കുന്നു ^വി.ഡി. സതീശൻ

മുല്ലപ്പെരിയാർ: മുഖ്യമന്ത്രി ബോധപൂർവം മൗനം പാലിക്കുന്നു -വി.ഡി. സതീശൻ എം.എം. മണി ഇടുക്കിയിലെ ജനങ്ങളെ കബളിപ്പിക്കുന്നു തൊടുപുഴ: മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ബോധപൂർവം മൗനം പാലിക്കുകയാണെന്നും കേരളത്തി​ൻെറ നിലപാട്​ സുപ്രീംകോടതിയിലെ കേസിലടക്കം തമിഴ്​നാടിന്​ ഗുണകരമായെന്നും പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ. കേരളത്തിന്​ സുരക്ഷ, തമിഴ്​നാടിന്​ വെള്ളം എന്ന പ്രഖ്യാപിത നിലപാടിൽ സർക്കാർ വെള്ളം ചേർത്തെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇടുക്കി പ്രസ് ​ക്ലബി​ൻെറ 'മുഖാമുഖം' പരിപാടിയിൽ സംസാരിക്കുകയായിരുന്നു സതീശൻ. മുല്ലപ്പെരിയാർ വിഷയം നിയമസഭയിൽ യു.ഡി.എഫ്​ ശക്തമായി ഉന്നയിച്ചിട്ടും മുഖ്യമന്ത്രി തികഞ്ഞ മൗനം പാലിച്ചു. ജലവിഭവ, വനം മന്ത്രിമാർ ഇക്കാര്യത്തിൽ പരസ്​പരവിരുദ്ധമായി സംസാരിച്ചുകൊണ്ടിരിക്കുന്നു. രണ്ട്​ സംസ്ഥാനം തമ്മിലെ തർക്കം മുഖ്യമന്ത്രിയുടെ വിഷയമാണ്​. മേൽനോട്ടസമിതിക്ക്​ കേരളത്തിൽ നല്ലൊരു ഒാഫിസ്​ ഒരുക്കാൻപോലും സർക്കാറിന്​ കഴിഞ്ഞില്ല. ​ഒരു മുന്നറിയിപ്പുമില്ലാതെ തോന്നിയപോലെയാണ്​ തമിഴ്​നാട്​ ഡാം തുറക്കുന്നത്​. ഡാം മാനേജ്​മൻെറി​ൽ 2018ലെ പോലെതന്നെ സംസ്ഥാന സർക്കാർ ഇരുട്ടിൽ തപ്പുകയാണ്​. മുല്ലപ്പെരിയാർ ജലബോംബാണെന്ന്​ ഇടുക്കിയിൽ വന്ന്​ പ്രസംഗിക്കുന്ന എം.എം. മണി തിരുവനന്തപുരത്ത്​ എത്തു​േമ്പാൾ കവാത്ത്​ മറക്കും. നിയമസഭയിൽ വിഷയം ഉന്നയിച്ചപ്പോൾ ഡാം സുരക്ഷിതമല്ലെന്ന്​ എന്തുകൊണ്ടാണ്​ എം.എം. മണി പറയാതിരുന്നതെന്ന്​ സതീശൻ ചോദിച്ചു. ജില്ലയിൽ വെച്ച്​ ഡാം അപകടത്തിലാണെന്നും അതിർത്തി കടന്നാൽ ഡാം സുരക്ഷിതമാണെന്നും പറയുന്നത്​ ഇടുക്കിയിലെ ജനങ്ങളെ കബളിപ്പിക്കലാണെന്നും പ്രതിപക്ഷ നേതാവ്​ പറഞ്ഞു. വഖഫ്​ ബോർഡ്​ വിഷയത്തിൽ കോൺഗ്രസി​ൻെറയും ലീഗി​ൻെറയും നിലപാടുകളിൽ ഭിന്നതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.