കൊമ്പൻ ആദിശങ്കര‍​െൻറ ജഡം മറവുചെയ്തു

കൊമ്പൻ ആദിശങ്കര‍​ൻെറ ജഡം മറവുചെയ്തു വാഴൂർ: ഉത്സവപ്പറമ്പുകളിലെ എഴുന്നള്ളത്തുകളിൽ നിത്യസാന്നിധ്യമായിരുന്ന കൊമ്പൻ ചിറയ്ക്കാട്ട് ആദിശങ്കരന് ആനപ്രേമികളുടെ അന്ത്യാഞ്ജലി. വെള്ളിയാഴ്ച വൈകീട്ട് ശാരീരിക അവശതകൾ പ്രകടിപ്പിച്ച് ചെരിഞ്ഞതാണ് ആദിശങ്കരൻ. ശനിയാഴ്ച രാവിലെ മുതൽ ചിറയ്ക്കാട്ട് വളപ്പിൽ നിരവധി ആനപ്രേമികളാണെത്തിയത്. പോസ്്റ്റ് മോർട്ടത്തിന് ശേഷമാണ് ജഡം മറവുചെയ്തത്. കോട്ടയം എലിഫൻറ് സ്‌ക്വാഡിലെ സർജൻ ഡോ. ബിനു ഗോപിനാഥ്, വനംവകുപ്പിലെ സർജൻ ഡോ. അനുമോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ആന്തരികഭാഗങ്ങൾ പരിശോധനക്കായി ശേഖരിച്ചു. കൊമ്പുകൾ നീക്കി വനംവകുപ്പ് ഉദ്യോഗസ്ഥർ കൈപ്പറ്റി. ചിറയ്ക്കാട്ട് പുരയിടത്തിൽ തന്നെയാണ് ആദിശങ്കരന് അന്ത്യവിശ്രമമൊരുക്കിയത്. മണ്ണുമാന്തി യന്ത്രമുപയോഗിച്ച് ആഴത്തിൽ കുഴിയെടുത്ത് മറവുചെയ്യുകയായിരുന്നു. KTL VZR 8 Elephant Body ചിത്രവിവരണം ചിറയ്ക്കാട്ട് വളപ്പിൽ ആദിശങ്കര‍​ൻെറ ജഡം ആചാരപ്രകാരം കിടത്തിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.