എം.ജി മീറ്റ്​: ചരിത്രനേട്ടത്തോടെ കോതമംഗലം എം.എ കോളജ്​

പാലാ: കോട്ടയത്തെ പെൺകലാലയങ്ങളുടെ കുത്തക അവസാനിപ്പിച്ച്​ വനിതവിഭാഗത്തിലും മുന്നിലെത്തിയ കോതമംഗലം എം.എ കോളജിന്​ എം.ജി സർവകലാശാല അത്​ലറ്റിക്​ മീറ്റിൽ ഇരട്ട കിരീടം. പുരു​ഷ-വനിത വിഭാഗങ്ങളിൽ എം.എ കോളജ്‌ ജേതാക്കളായി. എം.ജിയുടെ കായികചരിത്രത്തിൽ ആദ്യമായാണ്​ ഇരുവിഭാഗത്തിലും ഒരേ കോളജുതന്നെ കിരീടം സ്വന്തമാക്കുന്നത്​. പുരുഷവിഭാഗത്തിൽ 214 പോയൻറാണ്‌ കോതമംഗലത്തി​ൻെറ നേട്ടം. തുടർച്ചയായി ആറാം തവണയാണ്​ പുരുഷ കായിക കിരീടം കോതമംഗലത്തേക്കെത്തുന്നത്​. മൊത്തം 14ാം തവണയാണ്​ ഇവർ ജേതാക്കളായത്​. വനിതവിഭാഗത്തിൽ ആദ്യമായാണ്‌ എം.എ കോളജി​ൻെറ കിരീടനേട്ടം. കനത്ത വെല്ലുവിളി ഉയർത്തിയ ചങ്ങനാശ്ശേരി അസംപ്​ഷൻ കോളജി​െന പിന്നിലാക്കിയാണ്​ 161 പോയൻറുമായി ഇവർ പ്രഥമകിരീടത്തിൽ മുത്തമിട്ടത്​. കോട്ടയം ജില്ലയിലെ പാലാ അൽഫോൺസ, ചങ്ങനാശ്ശേരി അസംപ്‌ഷൻ കോളജുകളായിരുന്നു വർഷങ്ങളായി വനിത വിഭാഗത്തിലെ ജേതാക്കൾ. പുരുഷവിഭാഗത്തിൽ ചങ്ങനാശ്ശേരി എസ്‌.ബി കോളജ്​ (101 പോയൻറ്​) രണ്ടാമതും 74.5 പോയൻറ്​ നേടിയ കാഞ്ഞിരപ്പള്ളി സൻെറ്​ ഡൊമിനിക്‌സ്‌ കോളജ്‌ മൂന്നാം സ്ഥാനത്തുമെത്തി. പാലാ സൻെറ്​ തോമസ്‌ (46), കോലഞ്ചേരി സൻെറ്​ പീറ്റേഴ്‌സ്‌ (32), എറണാകുളം മഹാരാജാസ്‌ കോളജ്‌ (11) എന്നിവരാണ്‌ പിന്നാലെയുള്ള സ്ഥാനങ്ങളിൽ. വനിത വിഭാഗത്തിൽ കഴിഞ്ഞ രണ്ടുവർഷമായി ജേതാക്കളായിരുന്ന ചങ്ങനാശ്ശേരി അസംപ്‌ഷൻ കോളജ്​ ഇത്തവണ രണ്ടാമതായി. അവസാന നിമിഷംവരെ എം.എക്ക്​ വെല്ലുവിളി ഉയർത്തിയ ഇവർ അവസാന നിമിഷം പിന്നിലായി. 149 പോയൻറാണ്​ ഇവർ നേടിയത്​. 117 പോയൻറുള്ള പാലാ അൽഫോൻസ കോളജാണ്‌ മൂന്നാമത്‌. എറണാകുളം മഹാരാജാസ്‌ (34), കോലഞ്ചേരി സൻെറ്​ പീറ്റേഴ്‌സ്‌ (21) എന്നിവരാണ്​ നാലും അഞ്ചും സ്ഥാനങ്ങളിൽ. അവസാനദിവസം അഞ്ച്​ മീറ്റ്​ റെക്കോഡിനും പാലാ സ്​റ്റേഡിയം സാക്ഷിയായി. മൊത്തം എട്ട്​ റെക്കോഡാണ്​ മീറ്റിൽ പിറന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.