കൈക്കൂലി: എം.എ. ഹാരിസി​െൻറ ജാമ്യാപേക്ഷ വിജിലൻസ്​ കോടതി തള്ളി

കൈക്കൂലി: എം.എ. ഹാരിസി​ൻെറ ജാമ്യാപേക്ഷ വിജിലൻസ്​ കോടതി തള്ളി കോട്ടയം: കൈക്കൂലിക്കേസിൽ അറസ്​റ്റിലായ ജില്ല മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനീയർ എം.എ. ഹാരിസി​ൻെറ ജാമ്യാപേക്ഷ കോട്ടയം വിജിലൻസ്​ കോടതി തള്ളി. റിമാൻഡിലുള്ള ഇയാൾക്കെതിരെയും രണ്ടാം പ്രതി മലിനീകരണ നിയന്ത്രണ ബോർഡ് സീനിയർ എൻജിനീയർ ജോസ്​ മോനെതിരെയും വരവിൽ കവിഞ്ഞ സമ്പാദനം സംബന്ധിച്ച്​ അന്വേഷണം നടത്താനും വിജിലൻസ്​ തീരുമാനിച്ചു. അറസ്​റ്റിലായതിനു പിന്നാലെ ഹാരിസിനെ മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ സസ്​പെൻഡ് ചെയ്തിരുന്നു. ജോസ്​ മോൻ ഒളിവിലാണ്​. ഹാരിസി​ൻെറ ആലുവയിലെ വീട്ടിലും ജോസ്​ മോ​ൻെറ കൊല്ലം ഏഴുകോണിലെ വീട്ടിലും വിജിലൻസ്​ ​റെയ്​ഡ്​ നടത്തി അനധികൃത സമ്പാദ്യം കണ്ടെത്തിയിരുന്നു. സംഭവത്തിൽ പരാതിക്കാരനായ​ പാലാ പ്രവിത്താനം പി.ജെ േട്രഡ് ഉടമ ജോബിൻ സെബാസ്​റ്റ്യന്​ കോട്ടയം വിജിലൻസ്​ ഇടപെട്ട്​ നോൺ പൊല്യൂഷൻ സർട്ടിഫിക്കറ്റ് കൈമാറി. ഡിവൈ.എസ്​.പി കെ.എ. വിദ്യാധരൻ നേരിട്ടെത്തിയാണ്​ സർട്ടിഫിക്കറ്റ്​ നൽകിയത്​. 2026വരെ ജൂൺ 30വരെയാണ് കാലാവധി. 24 മണിക്കൂറും പ്രവർത്തിക്കാനും അനുമതി കിട്ടി. ആറുവർഷം മുമ്പ്​ വ്യക്തി വൈരാഗ്യത്തെ തുടർന്ന് ജോബിൻ സെബാസ്​റ്റ്യ​ൻെറ ടയർ റീത്രെഡിങ്​ സ്ഥാപനത്തി​െനതിരെ ​അയൽവാസി ശബ്​ദമലിനീകരണം ആ​േരാപിച്ച്​ മലിനീകരണ നിയന്ത്രണ ബോർഡിൽ പരാതി നൽകുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.