ചങ്ങനാശ്ശേരി: പെണ്‍കുട്ടികളുടെ വിവാഹ പ്രായപരിധി 18 ല്‍നിന്ന് 21 ആക്കി ഉയര്‍ത്തിയ കേന്ദ്രസര്‍ക്കാറിൻെറ നീക്കം മൗലികാവകാശങ്ങളുെടയും വ്യക്തിനിയമങ്ങളുടെയും ലംഘനമാണെന്നും പെണ്‍കുട്ടികളോട് കാണിക്കുന്ന അനീതിയുമാണെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡൻറ് കെ.എസ്.എം. റഫീഖ് അഹ്മദ് സഖാഫി അധ്യക്ഷത വഹിച്ചു. അബ്്ദുല്‍ അസീസ് സഖാഫി, പി.പി. ഖാലിദ് സഖാഫി, ഷാഫി മഹ്‌ളരി, അബ്്ദുല്‍ സലാം ബാഖവി, യൂസുഫ് സഖാഫി, സക്കീര്‍ ഹുസൈന്‍ കാമിലി, അബ്്ദുല്ലത്തീഫ് മുസ്ലിയാര് ആപ്പാഞ്ചിറ, യാക്കൂബ് നഈമി, നിസാര്‍ സഖാഫി, ഹുസൈന്‍ അമാനി തുടങ്ങിയവര്‍ സംസാരിച്ചു. ........................... ജൈവകൃഷി പരിശീലന കളരി ചങ്ങനാശ്ശേരി: ഹരിതകേരളം ബയോ ഫാര്‍മസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജൈവകൃഷി പരിശീലന കളരി േജാബ് മൈക്കിള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പി.എസ്. സാനില അധ്യക്ഷത വഹിച്ചു. ജില്ല കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അനില്‍ വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. പത്തനംതിട്ട ജില്ല കൃഷി വകുപ്പ് അസി. ഡയറക്ടര്‍ മാത്യു എബ്രഹാം ക്ലാസ് എടുത്തു. കര്‍ഷകര്‍ക്കുള്ള കാഷ് അവാര്‍ഡ് വിതരണം ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്ത് നിര്‍വഹിച്ചു. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുനിത സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍. രാജു, തൃക്കൊടിത്താനം സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡൻറ് കെ.സി. സതീഷ് ചന്ദ്ര ബോസ്, ഗ്രാമപഞ്ചായത്ത് മുന്‍പ്രസിഡൻറ് വി.കെ. സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.