കുമരകം സി.എച്ച്.സിയിൽ ഓക്‌സിജൻ പൈപ്പ് ലൈൻ സജ്ജമായി

കോട്ടയം: കുമരകം സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ഒരേസമയം 62 രോഗികൾക്ക് ഓക്‌സിജൻ ലഭ്യമാക്കുന്നതിനുള്ള സംവിധാനം സജ്ജമായി. വെയർ ഹൗസിങ്​ കോർപറേഷ‍​ൻെറ സാമൂഹിക പ്രതിബദ്ധത ഫണ്ടിൽനിന്ന് ഏഴുലക്ഷം മുടക്കി സ്ഥാപിച്ച 32 പോയൻറുകളുള്ള ഓക്‌സിജൻ വിതരണ പൈപ്പ് ലൈനിൻെറ പ്രവർത്തനോദ്ഘാടനം തോമസ് ചാഴികാടൻ എം.പി നിർവഹിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത്​ അംഗങ്ങളായ മേഖല ജോസഫ്, കവിത ലാലു, കുമരകം പഞ്ചായത്ത്​ അംഗം ദിവ്യ ദാമോദരൻ, മെഡിക്കൽ ഓഫിസർമാരായ ഡോ. ജിജി മുഹമ്മദ്, ഡോ. രാജേഷ്, ഡോ. സ്വപ്ന, വെയർ ഹൗസിങ്​ കോർപറേഷൻ ഡയറക്ടർമാരായ കെ.വി. പ്രദീപ്കുമാർ, സന്തോഷ് വാര്യർ, റീജനൽ മാനേജർ ബി.ആർ. മനീഷ്, ജില്ല പ്രോജക്ട് മാനേജർ ഡോ. അജയ മോഹൻ എന്നിവർ പങ്കെടുത്തു. ....................................... വൃത്തിഹീനം; ഹോട്ടലുകൾ പൂട്ടിച്ചു കോട്ടയം: വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ചതിന് നാഗമ്പടത്തെ പക്കാ പഞ്ചാബി റസ്‌റ്റാറൻറ്, വൈക്കം വിജയ ജനകീയ ഹോട്ടൽ എന്നിവയുടെ പ്രവർത്തനം നിർത്തിവെപ്പിച്ചതായി കോട്ടയം ഭക്ഷ്യസുരക്ഷ അസി. കമീഷണർ അറിയിച്ചു. ഭക്ഷ്യസുരക്ഷ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ഈരാറ്റുപേട്ടയിലെ ഇറച്ചിക്കടയുടെ പ്രവർത്തനവും നിർത്തിവെപ്പിച്ചു. ജില്ലയിൽ കഴിഞ്ഞമാസം 261 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 56 സ്​റ്റാറ്റ്യൂട്ടറി സാമ്പിളുകളും 90 സർവയിലൻസ് സാമ്പിളുകളും ശേഖരിച്ച് പരിശോധനക്ക്​ അയച്ചു. ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം അനുസരിച്ച് സുരക്ഷിതമല്ലെന്നു കണ്ടെത്തിയ ബാച്ചിലുള്ള നിവേദ്യം ജാഗെറി(അൽഫൻസൈം ലൈഫ് സയൻസ്, ബെലാഗവി), ഹാഫ് കുക്ക്ഡ് ചപ്പാത്തി(മെഹനാസ് ഫുഡ് പ്രോഡക്റ്റ്‌സ്) എന്നിവ മാർക്കറ്റിൽനിന്ന് പിൻവലിക്കാൻ വ്യാപാരികൾക്ക് നിർദേശം നൽകി. ഫ്രൂട്ടോമാൻസ് ആപ്പിൾ സിഡെർ വിനഗർ, ഫ്രഷ് ആപ്പിൾ സിഡെർ വിനഗർ എന്നിവ നിലവാരമില്ലാത്തവ ആയതിനാലും സോഫിറ്റ് സോയ മിൽക്ക് ലേബൽ നിയമം പാലിക്കാത്തതിനാലും നിയമനടപടി ആരംഭിച്ചതായും ഇത്തരത്തിലുള്ള ഭക്ഷ്യവസ്തുക്കൾ വിറ്റതിന് മൂന്ന് കേസ് രജിസ്​റ്റർ ചെയ്തതായും ഭക്ഷ്യസുരക്ഷ കമീഷണർ അറിയിച്ചു. KTL OXYGEN PIPE- കുമരകം സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ സ്ഥാപിച്ച ഓക്‌സിജൻ വിതരണ പൈപ്പ് ലൈനിൻെറ പ്രവർത്തനോദ്ഘാടനം തോമസ് ചാഴികാടൻ എം.പി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.