കോട്ടയം: സ്ത്രീധന വിരുദ്ധ കാമ്പയിനുകളിൽ എല്ലാവരും അണിചേരണമെന്ന് മന്ത്രി വി.എൻ. വാസവൻ. സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിെര കുടുംബശ്രീ സംഘടിപ്പിക്കുന്ന 12 ആഴ്ച നീളുന്ന സ്ത്രീപക്ഷ നവകേരളം കാമ്പയിൻെറ ജില്ലതല ഉദ്ഘാടനവും പദ്ധതി പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡൻറ് അജയൻ കെ. മേനോൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം കെ.വി. ബിന്ദു സ്ത്രീധനവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിനു മുന്നോടിയായി കുടുംബശ്രീ അംഗങ്ങൾ അണിനിരന്ന വിളംബരറാലി പഞ്ചായത്ത് വൈസ് പ്രസിഡൻറ് രശ്മി പ്രസാദ് ഫ്ലാഗ് ഓഫ് ചെയ്തു. സ്റ്റെൻസിൽ ഡ്രോയിങ്ങിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സ് അംഗീകാരം ലഭിച്ച വാകത്താനം കിലുക്കാംപെട്ടി ബാലസഭയിലെ ഐഡ അന്ന അനീഷിനെ അനുമോദിച്ചു. കുടുംബശ്രീ ഗവേണിങ് ബോഡി അംഗവും കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡൻറുമായ സൈനമ്മ ഷാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെസി നൈനാൻ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പി. ഷീന, കെ.ആർ. അജയ്, സി.ടി. രാജേഷ്, പഞ്ചായത്തഎ അംഗം റൂബി ചാക്കോ, കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, അസി. ജില്ല കോഓഡിനേറ്റർ അരുൺ പ്രഭാകർ, കുടുംബശ്രീ മെംബർ സെക്രട്ടറി സുനിൽകുമാർ, കുടുംബശ്രീ പ്രോഗ്രാം മാനേജർ ഇ.എസ്. ഉഷാദേവി, സി.ഡി.എസ് ചെയർപേഴ്‌സൻ രജനി മോഹൻദാസ് എന്നിവർ സംസാരിച്ചു. KTL CAMPAIGN- സ്ത്രീപക്ഷ നവകേരളം കാമ്പയിൻ ജില്ലതല ഉദ്ഘാടനവും പദ്ധതി പ്രഖ്യാപനവും മന്ത്രി വി.എൻ. വാസവൻ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.