കൈക്കൂലിക്കേസ് 'ഹാരിസി​െൻറ ഒൗദ്യോഗിക വാഹനം ഇടിച്ച്​ ഒരാൾ മരിച്ച സംഭവം അന്വേഷിക്കണം'

കൈക്കൂലിക്കേസ് 'ഹാരിസി​ൻെറ ഒൗദ്യോഗിക വാഹനം ഇടിച്ച്​ ഒരാൾ മരിച്ച സംഭവം അന്വേഷിക്കണം' കോട്ടയം: കൈക്കൂലിക്കേസിൽ അറസ്​റ്റിലായ മലിനീകരണ നിയന്ത്രണ ബോർഡ്​ ജില്ല എൻവയൺമൻെറൽ എൻജിനീയർ എ.എം. ഹാരിസി​ൻെറ ഒൗദ്യോഗിക വാഹനം ഇടിച്ച്​ കാൽനടക്കാരൻ മരിച്ച സംഭവം അന്വേഷിക്കണമെന്ന് ആവശ്യം. പൊതുപ്രവർത്തകനും ജനകീയ അന്വേഷണ സമിതി ജനറൽ കൺവീനറുമായ ടി.എൻ. പ്രതാപനാണ്​ ബോർഡി​ൻെറ എറണാകുളം ഓഫിസിൽ പരാതി നൽകിയത്​. ജൂൺ 17നാണ്​​ കോട്ടയം ഓഫിസിലെ മഹീന്ദ്ര ബൊലേറോ ജീപ്പ്​ ഏറ്റുമാനൂർ പട്ടിത്താനം കൊടികുത്തിയേൽ വീട്ടിൽ ​രാജീവിനെ ഇടിച്ചുതെറിപ്പിച്ച്​ നിർത്താതെ പോയത്​. ചികിത്സയിലി​രിക്കെ രാജീവ്​ മരിച്ചു. അപകടത്തിൽ തകർന്ന, വാഹനത്തി​ൻെറ കണ്ണാടിക്കായി ഡ്രൈവർ സ്​പെയർ പാർട്​സ്​ കടയിലെത്തിയ വിവരം കടയുടമ പൊലീസിനെ അറിയിച്ചു. ഇതോടെ ആർപ്പൂക്കര സ്വദേശിയായ താൽക്കാലിക ഡ്രൈവർ വാഹനവുമായി സ്​റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. എറണാകുളം മേഖല ഓഫിസിൽ ഔദ്യോഗിക ആവശ്യത്തിന്​ പോയി മടങ്ങുകയായിരുന്നു എന്നാണ്​ ഇതുസംബന്ധിച്ച്​ ബോർഡ്​ വിവരാവകാശപ്രകാരം നൽകിയ മറുപടി. ഡ്രൈവർ പൊലീസിന് നൽകിയ മൊഴി ആലുവയിൽ പോയി വരുകയാണെന്നാണ്​. അപകടസമയത്ത്​ വാഹനത്തിൽ എ.എം. ഹാരിസ്​ ഉണ്ടായിരുന്നില്ല. വിവരാവകാശപ്രകാരം അന്വേഷിച്ചപ്പോൾ എറണാകുളം ഓഫിസിൽ വന്നതായി ​രേഖകൾ ഇല്ലെന്ന്​ വ്യക്തമായി. ​ഒൗദ്യോഗിക ആവശ്യങ്ങൾക്കുള്ള വാഹനം എ.എം. ഹാരിസ്​ അനധികൃതമായി വീട്ടിൽ പോകാനും വരാനും ഉപയോഗിച്ചു എന്നാണ്​ ആരോപണം. കോട്ടയത്തെ ഓഫിസിൽനിന്ന്​ ആലുവ ആലങ്ങാടുള്ള വീട്ടിലേക്ക്​ നിത്യവും ഓഫിസ്​ വാഹനത്തിലാണ്​ പോയിരുന്നത്​. ഇത്തരത്തിൽ ഉദ്യോഗസ്ഥനെ വീട്ടിലാക്കി മടങ്ങും വഴിയാണ്​ അപകടമുണ്ടായത്​. സർക്കാർ ഓഫിസുകളിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കാൻ പാടില്ല എന്ന നിയമം ലംഘിച്ചതായും മരിച്ച രാജീവി​ൻെറ കുടുംബത്തിന്​ നഷ്​ടപരിഹാരം ലഭ്യമാക്കണമെന്നും പരാതിയിൽ പറയുന്നു. ഹാരിസി​ൻെറ ജാമ്യാപേക്ഷ വിജിലൻസ്​ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. രണ്ടാംപ്രതി ജോസ്​മോനായി അന്വേഷണം ഊർജിതമാക്കി. ഇരുവർക്കുമെതിരായ അനധികൃത സ്വത്ത്​ സമ്പാദനക്കേസ്​ ​അന്വേഷിക്കുന്നത്​ വിജിലൻസി​ൻെറ എറണാകുളത്തെ സ്​പെഷൽ സെല്ലാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.