ചങ്ങനാശ്ശേരി റവന്യൂ ടവർ നവീകരണത്തിന്​ ഉടൻ നടപടി -ഹൗസിങ്​ ബോർഡ് ചെയർമാൻ

ചങ്ങനാശ്ശേരി: റവന്യൂ ടവറി‍ൻെറ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന്​ ഹൗസിങ്​ ബോർഡ് ചെയർമാൻ പി.പി. സുനീർ. റവന്യൂ ടവർ നവീകരിക്കണമെന്ന്​ ആവശ്യപ്പെട്ട്​ നേരത്തേ ജോബ് മൈക്കിൾ എം.എൽ.എ റവന്യൂ മന്ത്രി കെ.കെ. രാജനുമായി ചർച്ച നടത്തിയിരുന്നു. ഇതി‍ൻെറ അടിസ്ഥാനത്തിൽ റവന്യൂ ടവർ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത ഉദ്യോഗസ്ഥരും ചെയർമാനൊപ്പം കെട്ടിടം പരിശോധിച്ചു. കെട്ടിടത്തിലെ ചോർച്ച പരിഹരിക്കുവാനും മഴവെള്ള സംഭരണി നന്നാക്കുവാനും ഉടൻ എസ്റ്റിമേറ്റ് സമർപ്പിക്കാൻ ചീഫ് എൻജിനീയർക്ക്​ നിർദേശം നൽകി. ലിഫ്റ്റുകൾ സ്ഥാപിക്കാനുള്ള നടപടികളും ആരംഭിക്കും. റവന്യൂ ടവർ മാനേജ്‌മെന്‍റ്​ കമ്മിറ്റി പുനഃസംഘടിപ്പിക്കുമെന്നും ശാച്യാലയങ്ങളുടെ ശോച്യാവസ്ഥക്ക് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. ബോർഡ്​ ചീഫ് എൻജിനീയർ കെ.കെ. ബാബു, അഡീഷനൽ സെക്രട്ടറി ആൻസി കുര്യാക്കോസ്, റീജണൽ എൻജിനീയർ കെ. ശ്രീലത എന്നിവരും ചെയർമാനൊപ്പമുണ്ടായിരുന്നു KTL CHR 3 RT ചങ്ങനാശ്ശേരി റവന്യൂ ടവറിൽ ഹൗസിങ് ബോർഡ് ചെയർമാൻ പി.പി. സുനീർ പരിശോധന നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.